ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ തമിഴ്‌നാട്ടില്‍ നിന്നും തെലങ്കാനയില്‍നിന്നുമുള്ള 95 മഞ്ഞള്‍ കര്‍ഷകര്‍ വാരണാസി ലോക്‌സഭാ സീറ്റില്‍ മല്‍സരിക്കും. തെലങ്കാനയിലെ നിസാമാബാദില്‍നിന്നുള്ള 55ഉം തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ നിന്നുള്ള 40ഉം മഞ്ഞള്‍ കര്‍ഷകരാണ് വാരണാസിയില്‍ മോദിക്കെതിരേ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.
രാജ്യത്തെ കാര്‍ഷിക രംഗത്തിന്റെയും മഞ്ഞള്‍ കര്‍ഷകരുടെയും ആവശ്യങ്ങളിലേക്ക് പൊതുജന ശ്രദ്ധ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിക്കെതിരേ മല്‍സരിക്കുന്നതെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.
മഞ്ഞളിന് മിനിമം താങ്ങുവില നിര്‍ണയിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാവണം. അതാണ് തങ്ങളുടെ ഏറ്റവും പ്രാഥമികമായ ആവശ്യമെന്ന് മഞ്ഞള്‍ കര്‍ഷകനായ കോടപടി നരസിംഹ നായിഡു പറഞ്ഞു. കോഫീ ബോര്‍ഡ്, കയര്‍ ബോര്‍ഡ് മാതൃകയില്‍ നാഷനല്‍ ടര്‍മറിക് ബോര്‍ഡ് രൂപീകരിക്കണമെന്ന് അഖിലേന്ത്യാ മഞ്ഞള്‍ കര്‍ഷക അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് പികെ ദെയ്‌വസിഗാമണി പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon