ന്യൂഡല്‍ഹി: മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവധിക്കണമെന്ന റിട്ട് ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും വഖഫ് ബോര്‍ഡിനും മുസ്ലീം വ്യക്തി നിയമ ബോര്‍ഡിനും സുപ്രീം കോടതി നോട്ടീസയച്ചു.
ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.ശബരിമല വിധി നിലനില്‍ക്കുന്നതു കൊണ്ട് മാത്രമാണ് ഈ ഹര്‍ജി പരിഗണിക്കുന്നതെന്ന് ജസ്റ്റിസ് ബോബ്‌ഡെ അറിയിച്ചു.
മഹാരാഷ്ട്ര സ്വദേശികളായ മുസ്ലിം കുടുംബമാണ് ഈ ആവശ്യവുമായി കോടതിയിലെത്തിയത്. സ്ത്രീകൾക്ക് നമസ്കാരത്തിനും പ്രാർഥനയ്ക്കും എല്ലാ മുസ്‌ലിം പള്ളികളിലും പ്രവേശനം അനുവദിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.
This post have 0 komentar
EmoticonEmoticon