കുന്നംകുളം: ഫെയ്‌സ്ബുക്ക് വഴി പരിചയം സ്ഥാപിച്ച സ്ത്രീയെ പറ്റിച്ച് സ്വര്‍ണ്ണം കൈക്കലാക്കിയതിനാണ് പൂവത്തൂര്‍ കൂമ്പുള്ളി പാലത്തിനുസമീപം പന്തായില്‍ ദിനേഷ് (36) നെ പോലീസ് അറസ്റ്റു ചെയ്തത്. പലപ്പോഴായി 40 പവന്‍ സ്വര്‍ണ്ണമാണ് യുവാവ് കൈക്കലാക്കിയത്.
ഫെയ്‌സ്ബുക്ക് വഴി കുന്നംകുളം സ്വദേശിനിയായ യുവതിയെ പരിചയപ്പെട്ട ഇയാള്‍ പലതവണ അവരെ നേരിട്ടു കാണാറുണ്ടായിരുന്നു. സാമ്പത്തിക പരാദീനതകള്‍ പറഞ്ഞാണ് സ്ത്രീയുടെ കൈയില്‍ നിന്നും പലപ്പോഴായി സ്വര്‍ണ്ണം വാങ്ങിച്ചത്. ആറു മാസം മുന്‍പെയാണ് ഇവര്‍ തമ്മിലുള്ള പരിചയം തുടങ്ങിയത്.
സ്ത്രീയുടെ ഭര്‍ത്താവ് ദുബായിലാണ്. പറഞ്ഞ സമയത്തിനുള്ളിലും സ്വര്‍ണ്ണം തിരിച്ചു നല്‍കാത്തതിനാലാണ് ഇവര്‍ പോലീസിനെ സമീപിച്ചത്. സ്വര്‍ണ്ണം കൈക്കലാക്കിയ ദിനേഷ് അത് പാങ്ങ്,കുന്നംകുളം എന്നിവിടങ്ങളില്‍ വിവിധ സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിലായി പണയം വെക്കുകയായിരുന്നു. പോലീസ് ഇയാളെ ഗുരുവായൂരില്‍ നിന്നാണ് അറസ്‌ററ് ചെയ്തത്.
This post have 0 komentar
EmoticonEmoticon