ads

banner

Monday, 10 December 2018

author photo

ഉദയ്പൂര്‍: ഇന്ത്യ ഇന്നുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ആഡംബരപൂര്‍വ്വമായ വിവാഹ മാമാങ്കമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യവസായിയായ മുകേഷ് അംബാനിയുടെ മകളും വ്യവസായിയുമായ ഇഷ അംബാനിയുടെ വിവാഹ ചടങ്ങുകള്‍ക്കായി വെലവഴിക്കുന്നത് കോടികളാണ്. പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദ് പിരാമലാണ് വരന്‍. 

രാജസ്ഥാനിലെ തടാകനഗരമായ ഉദയ്പൂരിലാണ് വിവാഹപൂര്‍വ്വ ചടങ്ങുകള്‍ നടന്നത്. ഇറ്റലിയിലെ ലേക് കോമോയില്‍ വച്ചായിരുന്നു വിവാഹനിശ്ചയം. അതിനെ വെല്ലുന്ന രീതിയിലുള്ളതായിരുന്നു ഇന്നലെ ഉദയ്പൂരില്‍ വെച്ചു നടന്ന ചടങ്ങുകള്‍. മൂന്നരലക്ഷം രൂപ വിലമതിക്കുന്നതാണ് വിവാഹ ക്ഷണക്കത്ത്. ഇന്തയിലെയും ലോകത്തിതെ തന്നെയും പ്രശസ്തരായ പലരും ഉദയ്പൂരിലെ ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു.


യുഎസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റനും ബോളിവുഡില്‍നിന്ന് ആമിര്‍ ഖാന്‍ - കിരണ്‍ റാവു, പ്രിയങ്ക ചോപ്ര - നിക്ക് ജൊനാസ്, അഭിഷേക് ബച്ചന്‍ - ഐശ്വര്യ റായി ജോഡികളും സല്‍മാന്‍ ഖാന്‍, വിദ്യ ബാലന്‍ എന്നിവരും ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കറും ലക്ഷ്മി മിത്തല്‍ അടക്കമുള്ള വന്‍ വ്യവസായികളും ആഘോഷങ്ങള്‍ക്കായി എത്തിച്ചേര്‍ന്ന അതിഥികളില്‍ ഉള്‍പ്പെടുന്നു. മൊത്തം 1200 അതിഥികളാണ് ഉദയ്പൂരിലെ ചടങ്ങിനായി എത്തിച്ചേര്‍ന്നത്.200 ചാര്‍ട്ടേര്‍ഡ് വിമാനങ്ങളായിരുന്നു അതിഥികള്‍ക്കായി ഒരുക്കിയത്. അമേരിക്കന്‍ പോപ്പ് ഗായികയായ ബിയോന്‍സെയുടെ സംഗീത വിരുന്ന വിവാഹചടങ്ങുകള്‍ക്ക് കൊഴുപ്പു കൂട്ടി.

വിവാഹം മുംബൈയില്‍ മുകേഷ് അംബാനിയുടെ വസതിയായ അനിലീയയില്‍ വെച്ചു ഡിസംബര്‍ 12നു നടക്കും. വിവാഹശേഷം ദമ്പതികള്‍ക്കു താമസിക്കാനായി മുംബൈയില്‍ ബീച്ചിനോടു ചേര്‍ന്നു നിര്‍മ്മിച്ചിട്ടുള്ള ബംഗ്ലാവിനായി ചെലവഴിച്ചത് 450 കോടിയാണ്.

ചെലവഴിച്ച കോടികളുടെ കണക്കിനാലും വിവാഹത്തിന്റെ ആഡംബര കൊഴുപ്പിനാലും ലോകശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ് ഇഷ അംബാനിയുടെ വിവാഹം.


 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement