ന്യൂഡൽഹി: 1987-88 കാലയളവില്‍ ഡിജിറ്റല്‍ ക്യാമറയില്‍ ചിത്രമെടുത്ത് ഇമെയില്‍ ചെയ്തിട്ടുണ്ടെന്ന് ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞതാണു കനത്ത വിമര്‍ശനത്തിന് ഇടയാക്കിയത് . 1987ലാണ് നിക്കോണ്‍ ആദ്യത്തെ ഡിജിറ്റല്‍ ക്യാമറ പുറത്തിറക്കിയതെന്നും അന്നു രാജ്യത്ത് അതിനു വലിയ വിലയായിരുന്നുവെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ദരിദ്രജീവിതം നയിച്ചുവെന്ന് പറഞ്ഞുനടക്കുന്ന മോദി എങ്ങനെ ഇത്ര വിലയേറിയ ക്യാമറ സ്വന്തമാക്കിയെന്നും അവര്‍ ചോദിച്ചു.ഇതിനു പുറമേ വിഎസ്എന്‍എല്‍ 1995ല്‍ ആണ് ഇന്റര്‍നെറ്റ് സേവനം പൊതുജനങ്ങള്‍ക്കു ലഭ്യമാക്കിയതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എണ്‍പതുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും മറ്റുമായി ഇന്റര്‍നെറ്റ് സേവനം നൽകിയിരുന്നു . ഗാഡ്ജറ്റ് ഫ്രീക്ക് ആയതെങ്ങനെയെന്ന ചോദ്യത്തിനുള്ള മറുപടിയിലാണു തനിക്ക് സാങ്കേതിക വിഷയങ്ങളിലുള്ള ആഭിമുഖ്യത്തെക്കുറിച്ചു മോദി വാചാലനായത്.
കോണ്‍ഗ്രസിന്റെ സോഷ്യൽ മീഡിയ മേധാവി ദിവ്യ സ്പന്ദന തന്നെയാണു പരിഹാസവുമായി ആദ്യം രംഗത്തെത്തിയത്. ലോകത്താര്‍ക്കും ഇമെയില്‍ ഇല്ലാതിരുന്ന കാലത്ത് സ്വന്തമായി ഇമെയില്‍ ഉണ്ടായിരുന്ന മോദി ആര്‍ക്കാണു സന്ദേശങ്ങള്‍ അയച്ചിരുന്നതെന്നു ദിവ്യ ട്വിറ്ററില്‍ കുറിച്ചു. തുടര്‍ന്നു നിരവധി പേര്‍ വിമര്‍ശനങ്ങളുമായി സമൂഹമാധ്യമങ്ങളില്‍ എത്തി. മഴയും മഴക്കാറും വിമാനങ്ങളെ റഡാറുകളില്‍നിന്നു മറയ്ക്കുമെന്നും ബാലാക്കോട്ട് ആക്രമണത്തിന് അതാണു പറ്റിയ സമയമെന്ന് അഭിപ്രായപ്പെട്ടതു താനാണെന്നുമുളള മോദിയുടെ അവകാശവാദത്തില്‍ ഏറെ വിമര്‍ശനം ഉയര്‍ന്നതിനു തൊട്ടുപിന്നാലെയാണ് ഇമെയിലും ഡിജിറ്റല്‍ ക്യാമറയും ചര്‍ച്ചയായിരിക്കുന്നത്.
We all make mistakes so does the PM- pic.twitter.com/YZHN3As9UI
— Divya Spandana/Ramya (@divyaspandana) January 29, 2018
This post have 0 komentar
EmoticonEmoticon