ads

banner

Friday, 3 May 2019

author photo

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. സ്‌കൂളുകളില്‍ കുട്ടികളുടെ മൊബൈല്‍ ഉപയോഗം കര്‍ശനമായി വിലക്കിക്കൊണ്ട് പുതിയ ഉത്തരവിറക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. സ്‌കൂളുകള്‍ ഈ നിര്‍ദേശം പാലിക്കുന്നുണ്ടോ എന്ന് എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ശനമായി നിരീക്ഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

നേരത്തെ തന്നെ പ്ലസ്ടു വരെയുള്ള ക്ലാസുകളില്‍ ഫോണ്‍ ഉപയോഗത്തിനു വിദ്യാഭ്യാസവകുപ്പിന്റെ വിലക്കുള്ളതാണ്. എന്നിട്ടും ഉപയോഗം തുടര്‍ന്നിരുന്നു. ഇതാണ് കര്‍ശനമായി വിലക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ ഉത്തരവിട്ടിരിക്കുന്നത്.

വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവ് ഇറക്കണമെന്നും കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്മാര്‍ട്ട് ഫോണുകളുടെ അമിത ഉപയോഗം കുറ്റകൃത്യങ്ങളിലേക്കും മാനസിക വൈകല്യങ്ങളിലേക്കും നയിക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് ഫോണ്‍ നിരോധനം കര്‍ശനമാക്കാനുള്ള നിര്‍ദേശം നല്‍കിയിരിക്കുന്നത്.

2017ല്‍ തലശ്ശേരിയിലെ ഒരു സ്‌കൂളില്‍ സഹപാഠിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഒരു കുട്ടി ആത്മഹത്യ ചെയ്തിരുന്നു. മരിച്ച കുട്ടിയുടെ മാതാപിതാക്കളുടെ പരാതി പരിഗണിച്ചാണണ് ബാലാവകാശ കമ്മീഷന്റെ പുതിയ നിര്‍ദേശം. സ്മാര്‍ട്ട് ഫോണുകളുടെ അമിത ഉപയോഗം കുറ്റകൃത്യങ്ങളിലേക്ക് നയിക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്ന് ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി.
 
ഇതിനുപുറമേ ഇന്റര്‍നെറ്റിന്റെയും സ്മാര്‍ട്ട് ഫോണിന്റെയും വ്യാപകമായ ഉപയോഗം കുട്ടികള്‍ പഠനത്തില്‍ പിന്നിലാകുന്നതിനും കാരണമായിരുന്നു. 

ക്ലാസ് സമയത്ത് അധ്യാപകരും ഫോണ്‍ ഉപയോഗിക്കരുതെന്നും ഡിപിഐയുടെ സര്‍ക്കുലറുണ്ട്. എന്നാല്‍ ഇത് കൃത്യമായി പലയിടത്തും പാലിക്കുന്നില്ലെന്ന പരാതികളും ഉണ്ട്. സ്‌കൂളുകള്‍ നിര്‍ദേശം പാലിക്കുന്നുണ്ടോ എന്ന് എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ വുകപ്പ് ഉദ്യോഗസ്ഥര്‍ കര്‍ശനമായി നിരീക്ഷിക്കണമെന്ന് ബാലാവകാശ കമ്മിഷന്റെ ഉത്തരവില്‍ പറയുന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement