തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഐ.എന്‍.റ്റി.യു.സി നേതൃത്വത്തിലുള്ള കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്റെ സംസ്ഥാന പ്രസിഡന്റായി കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയെയും ജനറല്‍ സെക്രട്ടറിയായി ആര്‍ ശശിധരനെയും വീണ്ടും തെരഞ്ഞെടുത്തു.
രണ്ടുദിവസമായി തിരുവന്തപുരത്ത് നടന്ന യൂണിയന്റെ 64-ാം വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ച് 100 യൂണിറ്റുകളില്‍ നിന്നായി 550 പ്രതിനിധികളാണ് പുതിയഭാരവാഹികളെ തെരഞ്ഞെടുത്തത്.
സന്തോഷ് കുര്യന്‍, സി കെ ജയചന്ദ്രന്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായും ഖജാന്‍ജിയായി ജയകുമാരിയെയും തെരഞ്ഞെടുത്തു.
സെക്രട്ടറിമാരായി ഡി അജയകുമാര്‍, ബിജു ജോണ്‍, ജെ അനില്‍കുമാര്‍, സിജി ജോസഫ്, അര്‍ എല്‍ രാജീവ് എന്നിവരെയും എം ഐ അലിയാര്‍, എം ഷൗക്കത്തലി, സി റ്റി ഡെന്നി, മനോജ് ലാക്കയില്‍, റ്റി നൗഷാദ്,അനിതാ ദേവി, എം വി ലാല്‍, പ്രദീപ് കുമാര്‍,ബാബുരാജ് കടവത്ത്, നൗഷാദ് എന്നിവരെ ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരായും യോഗം തെരഞ്ഞെടുത്തു.
This post have 0 komentar
EmoticonEmoticon