കൊച്ചി : നാല് സൂപ്പര്‍താരങ്ങളെ ബ്ലാസ്റ്റേഴ്സ് കൈവിടുന്നു. സി കെ വിനീത് അടക്കമുള്ള നാല് സൂപ്പര്‍താരങ്ങളെയാണ് ബ്ലാസ്റ്റേഴ്സ് നിലവില്‍ കൈവിടാനൊരുങ്ങിയത്. മാത്രമല്ല, ചെലവ് ചുരുക്കാന്‍ വായ്പാടിസ്ഥാനത്തില്‍ ഇവരെ മറ്റ് ടീമുകള്‍ക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
അതിനാല്‍, ഇതനുസരിച്ച് വിനീതും ഹാളിചരണ്‍ നര്‍സാരിയും ചെന്നൈയിന്‍ എഫ്സിയിലേക്കും, അനസ് എടത്തൊടിക പുനെ സിറ്റിയിലേക്കും ക്യാപ്റ്റന്‍ സന്ദേശ് ജിംഗാന്‍ എടികെയിലേക്കും മാറുന്നു. കൂടാതെ, ബ്ലാസ്റ്റേഴ്സ് പ്രമുഖ താരങ്ങളെ കൈവിടുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ നേരത്തെ നിലനിന്നിരുന്നുവെങ്കിലും ഇപ്പോള്‍ ഇത് ശരിവെക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
This post have 0 komentar
EmoticonEmoticon