ads

banner

Friday, 3 May 2019

author photo

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തില്‍ തനിക്ക് ലഭിച്ച പരാതികള്‍ ബന്ധപ്പെട്ട കളക്റ്റര്‍മാര്‍ക്ക് നല്‍കി മൂന്ന് മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തത് ചൂണ്ടിക്കാട്ടി വീണ്ടും കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. 6 ജില്ലകളിലെ പ്രളയബാധിതമായ 10 താലൂക്കുകളില്‍ സന്ദര്‍ശനം നടത്തി സ്വീകരിച്ച പരാതികളാണ് ബന്ധപ്പെട്ട ജില്ലാ കളക്റ്റര്‍മാര്‍ക്ക് കൈമാറിയിരുന്നതെന്ന് ചെന്നിത്തല അറിയിച്ചു. 

അതോടൊപ്പം പ്രളയ ബാധിതരുടെ ദുരിതാശ്വാസ വിതരണം വേഗത്തിലും സുതാര്യവുമാക്കാന്‍ ഒരു ട്രിബുണല്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പ്രളയ ബാധിതരുടെ പരാതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍പ്പുകല്പിക്കാന്‍ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിരുന്നു. 

പരാതികള്‍ സ്വീകരിക്കേണ്ട അവസാനതീയതി നീട്ടി നല്‍കാനും ഹൈക്കോടതി ഉത്തരവ് നല്‍കി. പരാതിയുടെ നിലവിലെ സ്ഥിതി അറിയാന്‍ ചെല്ലുന്നവരോട് വളരെ മോശമായ സമീപനമാണ് കളക്ടര്‍മാരുടെ ഓഫീസില്‍ നിന്നും ലഭിക്കുന്നതെന്ന പരാതി വ്യാപകമാണ്. ഇത് പ്രളയ ബാധിതരെ അവഹേളിക്കുന്നതിന് തുല്യമാണ്. കോടതി വിധി ഉണ്ടായിട്ടു പോലും അശ്വാസം നല്‍കാതെ സര്‍ക്കാര്‍ പ്രളയബാധിതരെ അവഗണിക്കുന്നതിനെ തുടര്‍ന്നാണ് ഇത് ചൂണ്ടിക്കാട്ടി വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement