അബുദാബി: തിരക്കേറിയ റോഡിൽ കാറിന് തീപിടിച്ചു. സംഭവത്തിൽ ആളപായമില്ല. കഴിഞ്ഞ ദിവസം രാവിലെ യുഎഇയിലെ ശൈഖ് സായിദ് റോഡിൽ മെഴ്‌സിഡസ് ജി ക്ലാസ് എസ്‌യുവിക്കാണ് തീപിടിച്ചത്.
രാവിലെ എട്ട് മണിയോടെയാണ് ദൃക്‌സാക്ഷികൾ തീപിടിത്തമുണ്ടായ വിവരം അധികൃതരെ അറിയിച്ചത്. ശേഷം 8.45ഓടെ വാഹനം ഇവിടെ നിന്ന് നീക്കം ചെയ്തപ്പോഴേക്കും കാർ പൂർണ്ണമായും കത്തിത്തീർന്നിരുന്നു.
മാത്രമല്ല, തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് സൃഷ്ടിക്കുവാൻ ഇത് കാരണമായി മാറിയിരുന്നു. അതായത് വാഹനം നീക്കം ചെയ്തിട്ടും ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
This post have 0 komentar
EmoticonEmoticon