ചെന്നൈ : പിടിച്ചെടുത്ത മൂന്ന് കിലോ സ്വര്‍ണ്ണം കുഴിച്ചു മുടിയ മുന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. നാഗപട്ടണത്ത് വാഹനപരിശോധനയ്ക്കിടെയാണ് പിടിച്ചെടുത്ത സ്വര്‍ണ്ണം കുഴിച്ചിട്ട കേസില്‍ പൊലീസുദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്. അതായത്, എസ്ഐ ശ്രീനിവാസന്‍, കോണ്‍സ്റ്റബിള്‍മാരായ ജയപാല്‍ ,സതീഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
കൂടാതെ, നാഗപട്ടണം എസ്പി വിജയകുമാറിന് ലഭിച്ച അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. മാത്രമല്ല, പുതുവത്സര ദിനത്തില്‍ ബസ്സില്‍ പരിശോധന നടത്തുന്നതിനിടയിലാണ് ഇവര്‍ സ്വര്‍ണ്ണം പിടിച്ചെടുത്തിരിക്കുന്നത്. യാത്രക്കാര്‍ ആരും ബാഗ് തങ്ങളുടെതാണെന്ന് അവകാശപ്പെട്ടില്ല. ശ്രീലങ്കയില്‍ നിന്നും സ്വര്‍ണ്ണം കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon