ads

banner

Monday, 13 May 2019

author photo

തൃശ്ശൂർ: പൂരവിളംബരത്തിൽ ആചാരലംഘനം നടന്നുവെന്ന് നെയ്തലക്കാവ് ദേവസ്വം. വിളംബരച്ചടങ്ങുകൾ ഒരു ആനയെ ഉപയോഗിച്ച് പൂർത്തിയാക്കാൻ അനുവദിച്ചില്ലയെന്നാണ് ദേവസ്വം ആരോപിക്കുന്നത്. പൂരവിളംബരത്തിനായി വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്ന് എഴുന്നള്ളുന്ന നെയ്തലക്കാവിലമ്മ, അതേ ആനപ്പുറത്ത് പടിഞ്ഞാറേ നടയ്ക്കലുള്ള നിലപാടുതറയിലെത്തി ശംഖനാദം മുഴക്കുന്നതോടെയാണ് ആചാരം പൂർത്തിയാകുന്നത്. എല്ലാ വർഷവും ഈ രീതിയിലാണ് ചടങ്ങ് നടത്തുന്നത്.എന്നാൽ ജനങ്ങളുടെ സുരക്ഷയ്ക്ക് അപകടമുണ്ടായേക്കുമെന്ന ആശങ്ക ഉന്നയിച്ച് മന്ത്രി സുനിൽകുമാർ ഇത് തടയുകയായിരുന്നു. പോലീസ് ഉന്നത ഉദ്യോഗസ്ഥരും എതിർത്തു. സംഭവത്തിന്റെ പേരിൽ മന്ത്രിയും ദേവസ്വം അധികൃതരും തമ്മിൽ ചെറിയതോതിൽ തർക്കവും നടന്നു.ഒടുവിൽ നിരീക്ഷണസമിതിയുടെ തീരുമാനപ്രകാരം തെച്ചിക്കോട്ടുകാവ് ദേവീദാസനെ കൊണ്ടുവന്ന് ചടങ്ങ് പൂർത്തിയാക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ദേവീദാസനാണ് ബാക്കി ചടങ്ങുകളെല്ലാം പൂർത്തിയാക്കിയത്. പ്രതിഷേധ സൂചകമായി  നെയ്തലക്കാവ് ദേവസ്വം അധികൃതർ ചടങ്ങിൽനിന്ന് മാറിനിന്നു

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement