തിരുവനന്തപുരം: ശബരിമലയില്‍ തീർഥാടകർക്കായി സർക്കാറും ദേവസ്വം ബോർഡും അടിയന്തരമായി ചെയ്യേണ്ട അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ചൂണ്ടിക്കാട്ടുന്ന വിശദ റിേപ്പാർട്ട് ഹൈകോടതി നിയോഗിച്ച ശബരിമല നിരീക്ഷക സമിതി തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കും.
ശബരിമലയിലും നിലക്കലിലും പമ്പയിലും തീർഥാടകർക്കായി ഒരുക്കിയ സംവിധാനങ്ങൾ, പോരായ്മകൾ എന്നിവ ചൂണ്ടിക്കട്ടിയുള്ളതാണ് റിപ്പോര്‍ട്ട്. സമിതിയുടെ പ്രാഥമിക നിരീക്ഷണത്തിൽ സർക്കാറിനെതിരെ കാര്യമായ വിമർശനങ്ങൾ ഉയർത്തിയിരുന്നില്ല.
സന്ദർശനവേളയിൽ സർക്കാറും ദേവസ്വം ബോർഡും കെ.എസ്.ആർ.ടി.സിയും ഒരുക്കിയ സംവിധാനങ്ങളിൽ സമിതി സംതൃപ്തി രേഖപ്പെടുത്തിയെങ്കിലും പൊലീസ് നടപടികളിലടക്കം എന്തുനിലപാടായിരിക്കും സ്വീകരിക്കുകയെന്നത് സർക്കാറിന് തലവേദന സൃഷ്ടിക്കും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon