ads

banner

Thursday, 22 August 2019

author photo

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസീലാന്‍ഡ് പാര്‍ലമെന്‍റില്‍ എംപിമാരുടെ ചര്‍ച്ച പുരോഗമിക്കവെ, സ്പീക്കറോടൊപ്പമുള്ള പുതിയ അതിഥി ലോകമാധ്യമങ്ങളില്‍ ചര്‍ച്ചയായി. സ്പീക്കര്‍ ട്രെവര്‍ മല്ലാര്‍ഡ് കുഞ്ഞിനെ പരിചരിച്ച് കുപ്പിപാല്‍ നല്‍കുന്ന ചിത്രങ്ങളും വീഡിയോയും വൈറലായിരിക്കുകയാണ്. ചര്‍ച്ച മുടങ്ങാതിരിക്കാന്‍ എംപി ടാമറ്റി കോഫിയാണ് പിഞ്ചുകുഞ്ഞിനെയുമെടുത്ത് പാര്‍ലമെന്‍റിലെത്തിയത്.

ടാമറ്റി സംസാരിച്ചപ്പോള്‍ കുഞ്ഞിനെ സ്പീക്കറുടെ കൈയിലേല്‍പ്പിച്ചു. സ്വവര്‍ഗാനുരാഗിയായ ടാമറ്റി കോഫിക്കും പങ്കാളി ടിം സ്മിത്തിനും കഴിഞ്ഞ ജൂലായിലാണ് കുഞ്ഞ് പിറക്കുന്നത്. വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു കുഞ്ഞിന്‍റെ ജനനം. 
റ്ററിലൂടെയാണ് മനോഹരമായ ചിത്രം സ്പീക്കര്‍  ട്രെവോര്‍ മല്ലാര്‍ഡ് പങ്കുവെച്ചത്. സ്പീക്കറുടെ ചേംബറില്‍ വച്ച് കുഞ്ഞിന് കുപ്പിപാല്‍ കൊടുക്കുന്ന ചിത്രം നിരവധിപേര്‍ പങ്കുവച്ചു. കുടുംബത്തിലേക്ക് പുതിയ അംഗം വന്നിരിക്കുകയാണ്. ടമാറ്റി കഫേക്കും ടിമ്മിനും ആശംസകള്‍ എന്നാണ് സ്പീക്കര്‍ ചിത്രത്തോടൊപ്പം ട്വീറ്റ് ചെയ്തത്.
സ്വവര്‍ഗ ദമ്പതിമാരായ ടാമറ്റി കോഫിയും ടിം സ്മിത്തും ഏറെക്കാലമായി ഒരുമിച്ചാണ് ജീവിക്കുന്നത്. ജൂലായിലാണ് കുഞ്ഞ് പിറക്കുന്നത്. പേര്, ടുടനേകായ്. പ്രസവ ശുശ്രൂഷ അവധി കഴിഞ്ഞ് പാര്‍ലമെന്‍റില്‍ തിരിച്ചെത്തിയ ആദ്യ ദിവസമായിരുന്നു സംഭവം.
ഐക്യരാഷ്ട്ര സഭയില്‍  കുഞ്ഞിനെയുമേന്തി പ്രസംഗിക്കുന്ന ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആഡേണിന്‍റെ ലോകമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഓസ്ട്രേലിയന്‍ സെനറ്റര്‍ ലാറിസ വാട്ടേഴ്സ് 2017ല്‍ പാര്‍ലമെന്‍റില്‍വച്ച് കുഞ്ഞിനെ മുലയൂട്ടുന്നതും ചര്‍ച്ചയായിരുന്നു. 
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement