ഒടുവിൽ ടാറ്റാ സ്‌കൈയും മുട്ടുമടക്കിയിരിക്കുന്നു. ഇനി ഇതിലും കാണുന്ന ചാനലുകൾക്ക് മാത്രം കാശ് മുടക്കിയാൽ മതി. അന്യായമായി ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന ഡിടിഎച്ച് സേവനദാതാക്കളുടെ നയങ്ങൾക്ക് തിരിച്ചടി നൽകിയാണ് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ മുന്നോട്ടുവച്ച പുതിയ താരിഫ് നയം അംഗീകരിക്കാമെന്ന് ടാറ്റാ സ്‌കൈയും തീരുമാനിച്ചിരിക്കുന്നത്. നിലവിൽ ബൊക്കെ എന്ന പേരിൽ വേണ്ടതും വേണ്ടാത്തതുമായ ചാനലുകൾ ഉപഭോക്താവിന്റെ മേൽ അടിച്ചേൽപ്പിച്ച് പണം പിടിങ്ങുകയായിരുന്നു സേവനദാതാക്കളുടെ രീതി. എന്നാൽ ഇനി ഏതൊക്കെ ചാനലുകൾ വേണമെന്ന് തെരഞ്ഞെടുക്കാനുള്ള അധികാരം ഉപഭോക്താവിന് നൽകുന്നതാണ് പുതിയ നിയമം.
മാത്രമല്ല, ഇതിനൊപ്പം ചാനലുകൾക്ക് ഈടാക്കാവുന്ന തുകയും ട്രായ് നിജപ്പെടുത്തിയിരിക്കുന്നു. ഇത് ട്രായ് നൽകിയിരിക്കുന്ന നിർദ്ദേശ പ്രകാരം ജനുവരി 31നകം പുതിയ താരിഫിലേക്ക് മാറണമെന്നാണ്. അതായത്, ഇനിമുതൽ രാജ്യത്തെ 60 ശതമാനം ഡിടിഎച്ച് ഓപ്പറേറ്റർമാരും ട്രായ് തീരുമാനത്തിനനുസരിച്ച് ഉപഭോക്താക്കൾക്ക് ആവശ്യമുള്ള ചാനലുകൾ തെരഞ്ഞെടുക്കാൻ സംവിധാനമൊരിക്കിയപ്പോൾ ട്രായ് തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കുകയായിരുന്നു ടാറ്റാ സ്‌കൈ. അവർക്ക് താൽക്കാലിക ഇളവ് ഡൽഹി ഹൈക്കോടതി അനുവദിക്കുകയും ചെയ്തു.അതേസമയം ഉപഭോക്താക്കൾക്ക് ചാനലുകൾ തെരഞ്ഞെടുക്കാനുള്ള അവസരം നൽകിക്കൊള്ളാമെന്ന് അറിയിച്ചിരിക്കുകയാണ് ടാറ്റാ സ്‌കൈയിപ്പോൾ. ഇത് നടപ്പിൽ വരുത്താൻ തങ്ങൾക്ക് വെറുമൊരു ആഴ്ച മതിയെന്നും ടാറ്റാ സ്‌കൈ സിഇഒ ഹരിത് നാഗ്പാൽ അറിയിച്ചു.
കൂടാതെ, ടാറ്റാ സ്‌കൈയുടെ മൊബൈൽ ആപ്ലിക്കേഷൻ, വെബ്സൈറ്റ് എന്നിവയിലൂടെ തങ്ങളുടെ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ പുതിയ രീതിയിലേക്ക് മാറാമെന്നാണ് കമ്പനിയുടെ അവകാശവാദം. മാത്രമല്ല,തങ്ങളുടെ രണ്ടു ലക്ഷത്തോളം ഡിലർമാർക്ക് ഇക്കാര്യത്തിൽ ജനങ്ങളെ സഹായിക്കുന്നതിനുള്ള പരിശീലനവും നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ, പുതിയ താരിഫ് നയം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ട്രായ് നോട്ടീസ് നൽകിയതിനെ തുടർന്നാണ് ടാറ്റാ സ്‌കൈ നിലപാട് മാറ്റിയതെന്നാണ് റിപ്പോർട്ട്. അതേസമയം ഇതേക്കുറിച്ച് പ്രതികരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. കൂടാതെ, ജിഎസ്ടി ഉൾപ്പെടെ 153.40 രൂപയ്ക്ക് പേ ചാനൽ ഉൾപ്പെടെ ഇഷ്ടപ്പെട്ട 100 ചാനലുകൾ തെരഞ്ഞെടുക്കാനുള്ള സൗകര്യമാണ് ടെലകോം അതോറിറ്റി ഓഫ് ഇന്ത്യ ഡിടിഎച്ച് ഉപഭോക്താക്കൾക്ക് പുതിയ നയത്തിലൂടെ നൽകിയിരിക്കുന്നത്.
This post have 0 komentar
EmoticonEmoticon