തിരുവനന്തപുരം: പ്രളയ സമയത്ത് തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണം അടുത്ത മാര്‍ച്ചിനു മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സഹായം സംബന്ധിച്ച പരാതികൾ പരിഗണിച്ച് വസ്തുതാപരമായവയ്ക്ക് നടപടിയുണ്ടാകണം. ധനസഹായം സമയബന്ധിതമായി വിതരണം ചെയ്യാൻ നടപടി വേണം. വീട് നിർമാണത്തിന് പരിഗണിക്കുന്പോൾ തലമുറകളായി താമസിച്ചുവരുന്ന വീടുകൾ, പുറന്പോക്കിലുള്ളവർ തുടങ്ങിയവരുടെ കാര്യത്തിൽ സാഹചര്യങ്ങൾ പരിശോധിച്ച് അനുഭാവപൂർണമായ സമീപനം വേണം.
നാശനഷ്ടമുണ്ടായ വീടുകൾക്ക് പുറമേ സ്കൂൾ, അങ്കണവാടി, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, റോഡ് എന്നിവയുടെ നിർമാണപ്രവർത്തനങ്ങളിലും നിരീക്ഷണം വേണം. രണ്ടാഴ്ച കൂടുന്പോൾ വിലയിരുത്തൽ യോഗങ്ങൾ നടത്തണം. ലോണുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇടപെടൽ വേണം. ജില്ലാതല ബാങ്കിംഗ് കമ്മിറ്റി യോഗം വിളിക്കണം. ബ്ളോക്കുതല അദാലത്തുകൾ ജനുവരി 15ന് മുന്‍പ് പൂർത്തിയാക്കണം. ഈ സാന്പത്തികവർഷം തന്നെ റോഡ്, വീട് എന്നിവ കഴിയുന്നത്ര പൂർണതയിൽ എത്തിക്കാനാകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ജില്ലാ കളക്ടർമാരുടേയും വകുപ്പുമേധാവികളുടേയും വാർഷികസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ നിർദേശം നൽകിയത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon