തിരുവനന്തപുരം: പതിനാലാമത് കേരള നിയമസഭയുടെ സമ്മേളനത്തിനു തുടക്കമായി. രാവിലെ 9ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന്റെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത് മലയാളത്തിലാണ്.
ഗവര്‍ണറുടെ പ്രസംഗത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ സംസ്ഥാനം പഴിയുമായി രംഗത്തെത്തിയത്. കേന്ദ്ര - സംസ്ഥാന ബന്ധം ശരിയായ നിലയ്ക്കല്ല. നിരവധി സാമ്ബത്തിക പ്രശ്നങ്ങളുണ്ട്. മുന്‍കാല നേട്ടങ്ങള്‍ തുടരാനാകുന്നില്ലെന്നും പുരോഗമിച്ചെന്നു പറഞ്ഞ് സഹായം കുറച്ചെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ കേരളം അറിയിച്ചു. ജാതി- ലിംഗ വിവേചനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുത്തെന്നും ഭരണഘടന നല്‍കുന്ന സമത്വത്തെ ഉയര്‍ത്തിപ്പിടിച്ചെന്നും ഗവര്‍ണര്‍ പി സദാശിവം നയപ്രഖ്യാപനത്തില്‍ പറഞ്ഞു.
2019-20 വര്‍ഷത്തെ ബജറ്റ് 31നായിരിക്കും അവതരിപ്പിക്കുക. ഒന്‍പത് ദിവസമാണ് സഭ ചേരുക. നയപ്രഖ്യാപനത്തിനും ബജറ്റ് അവതരണത്തിനും ഓരോ ദിവസവും നന്ദിപ്രമേയ ചര്‍ച്ചയ്ക്കും ബജറ്റിലുള്ള പൊതുചര്‍ച്ചയ്ക്കും മൂന്നു ദിവസം വീതവും നീക്കിവെച്ചു. ഫെബ്രുവരി ഏഴിനായിരിക്കും സഭ അവസാനിക്കുക.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon