വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.ജയരാജനെ കൊലയാളി എന്ന് വിശേഷിപ്പിച്ച സംഭവത്തില്‍ കെ.കെ രമ നോഡല്‍ ഓഫീസര്‍ക്ക് മുന്നില്‍ ഹാജരായി. പരാതിയുടെ കോപ്പി ലഭിക്കാത്തതിനാല്‍ മറുപടി നല്‍കാന്‍ ഒരാഴ്ചത്തെ സമയം ചോദിച്ചതായി കെ.കെ രമയും അഡ്വ. കെ.പി കുമാരന്‍കുട്ടിയും പറഞ്ഞു. കൊലക്കേസിലെ പ്രതിയെ മറ്റെന്ത് പേരിട്ടാണ് വിളിക്കുകയെന്നും കെ.കെ രമ ചോദിച്ചു.
പി. ജയരാജനെ കൊലയാളി എന്ന് വിളിച്ച സംഭവത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ കെ.കെ രമയ്ക്ക് ജില്ലാഭരണാധികാരി നോട്ടീസയച്ചിരുന്നു. ഇന്ന് നോഡല്‍ ഓഫീസര്‍ ഇ. മേഴ്സിക്ക് മുന്നില്‍ ഹാജരാകാനായിരുന്നു നിര്‍ദ്ദേശം. അഡ്വ. കെ.പി കുമാരന്‍കുട്ടിക്കൊപ്പമാണ് കെ.കെ രമ ഹാജരായത്. പി ജയരാജന് മാനഹാനിയുണ്ടായെന്ന് കോടിയേരി ബാലകൃഷ്ണനാണ് പരാതി നല്‍കിയതെന്നും ഇത് രാഷ്ട്രീയ നീക്കമാണെന്നും കെ.കെ രമ പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon