ഇസ്ലാമാബാദ്: ഇന്ത്യയില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ പാക്കിസ്താനുമായുള്ള സമാധാന ചര്‍ച്ചകള്‍ നടക്കാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം നിലവിലെ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കാശ്മീര്‍ വിഷയം ഉള്‍പ്പെടെ പരിഗണിക്കാന്‍ ഭയപ്പെടും.
എന്നാല്‍ ബിജെപി വീണ്ടും വന്നാല്‍ കാശ്മീര്‍ തര്‍ക്കത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പിന് സാധ്യകാണുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നാല്‍ മാത്രമേ പാകിസ്താനുമായുള്ള സമാധാന ചര്‍ച്ചകള്‍ നടക്കാന്‍ ഇടയുള്ളൂ എന്ന് ഇമ്രാന്‍ ഖാന്‍ പ്രസ്താവിച്ചു.
ഒരു സംഘം വിദേശ മാധ്യമ പ്രര്‍ത്തകള്‍ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രതികരണം.കോണ്‍ഗ്രസ് ഇന്ത്യയില്‍ അധികാരത്തില്‍ വരുന്നത് കാശ്മീര്‍ പ്രശ്നപരിഹാരത്തിന് ഒരുതരത്തിലും സഹായകരമാകില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാശ്മീര്‍ വിഷയത്തില്‍ പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴത്തേക്കാള്‍ പിന്നോട്ടു പോകുമെന്നാണ് തന്റെ വിലയിരുത്തല്‍ എന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon