പത്തനംതിട്ട: ശബരിമല കേസുമായി ബന്ധപ്പെട്ട് യുവമോർച്ച സംസ്ഥാന പ്രസിഡന്‍റും കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ പ്രകാശ് ബാബുവിന്‍റെ റിമാന്‍റ് കാലാവധി നീട്ടി. ഈ മാസം 24 വരെയാണ് റിമാന്‍റ് നീട്ടിയത്. ജാമ്യം ആവശ്യപ്പെട്ട് പ്രകാശ് ബാബു നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് റാന്നി കോടതിയുടെ തിരുമാനം.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിന്‍റെ വീട്ടിലേക്ക് മാർച്ച് നടത്തിയ കേസിലാണ് പത്തനംതിട്ട മജിസ്ട്രേട്ട് കോടതിയിലും ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ശബരിമലയിൽ ദർശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ചെന്ന കേസിൽ 16-ാം പ്രതിയാണ് പ്രകാശ് ബാബു. സന്നിധാനം പൊലീസ് സ്റ്റേഷനാണ് പ്രകാശ് ബാബുവിനെതിരെ കേസെടുത്തത്. പ്രചാരണം ചൂട് പിടിക്കുമ്പോൾ സ്ഥാനാർഥി ജയിലിലായത് കോഴിക്കോട്ടെ ബിജെപിയ്ക്ക് വലിയ അനിശ്ചിതത്വമാണ് ഉണ്ടാക്കുന്നത്.
ഹൈക്കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ പ്രചാരണം. ചിത്തിര ആട്ടവിശേഷ നാളിൽ ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിലാണ് പ്രകാശ് ബാബുവിനെ റാന്നി മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon