ads

banner

Tuesday, 2 April 2019

author photo

വാഷിംഗ്ടൻ: കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്ത് അറിയിച്ച മിഷന്‍ ശക്തി എന്ന ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തിനെതിരെ നാസ. പരീക്ഷണത്തിന്‍റെ  ഭാഗമായി ഇന്ത്യയുടെ തന്നെ കൃത്രിമോപഗ്രഹം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത് ഭയാനകമായ നടപടിയായിരുന്നെന്ന് നാസ.400 കഷ്ണങ്ങളായാണ് ചിതറിയ ഇതിന്‍റെ അവശിഷ്ടങ്ങള്‍ ഭൗമതലത്തില്‍ അവശേഷിക്കുന്നത്. ഇത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികര്‍ക്കും അപടകടകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

മിഷന്‍ ശക്തിയോടെ രാജ്യം ബഹിരാകാശത്തെ വന്‍ ശക്തിയായെന്നുള്ള അവകാശവാദങ്ങള്‍ക്കിടെയാണ് നാസയിലെ ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് നാസയുടെ തലവന്‍ ജിം ബ്രിഡന്‍സ്റ്റിന്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. ബഹിരാകാശ നിലയത്തിനും ഉപഗ്രഹങ്ങള്‍ക്കും ഭീഷണിയായി കൂട്ടിമുട്ടല്‍ സാധ്യതയുള്ള അവശിഷ്ടങ്ങള്‍ ബഹിരാകാശത്ത് ഒഴുകി നടക്കുന്നതായി നേരത്തെ അമെരിക്കന്‍ സൈന്യം കണ്ടെത്തിയിരുന്നു.പത്ത് സെന്‍റീ മീറ്ററില്‍ അധികം വലിപ്പമുള്ള 23,000 വസ്തുക്കളാണ് ഇത്തരത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ പതിനായിരം എണ്ണം ബഹിരാകാശ അവശിഷ്ടങ്ങളാണ്. 3000 എണ്ണം 2007ല്‍ ചൈന നടത്തിയ ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണത്തിന്‍റെ അവശിഷ്ടങ്ങളാണ്

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement