കൊല്ലം: യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കുറ്റം സമ്മതിച്ചു. ന്യൂമോണിയ ബാധിച്ചിരുന്ന തുഷാരക്ക് മതിയായ ചികിത്സ നല്‍കിയിരുന്നില്ലെന്നും തുഷാരയെ മര്‍ദിച്ചതായും ഭര്‍ത്താവ് ചന്തുലാല്‍ പൊലീസിനു മൊഴി നല്‍കി. തുഷാരയുടെ ഭര്‍ത്താവ് ചന്തുലാലിനെയും ,ഭര്‍തൃമാതാവ് ഗീതാലിനെയും പൊലീസിന്റെ ചോദ്യം ചെയ്യലിനൊടുവിലാണ് ഇവര്‍ കുറ്റം സമ്മതിച്ചത്.
സ്ത്രീധനത്തുക ലഭിക്കാത്തതിന്റെ പേരില്‍ തുഷാരയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായും ചന്തുലാല്‍ പൊലീസിനോട് പറഞ്ഞു. അതേസമയം ന്യൂമോണിയ ബാധിച്ച് അവശയായിട്ടും തുഷാരയെ ആശുപത്രിയില്‍ കൊണ്ടു പോകാത്തതിനു കാരണം പ്രതികള്‍ പറഞ്ഞില്ല.
ചന്തുലാലും അമ്മ ഗീതാലാലും വീട്ടില്‍ മന്ത്രവാദം നടത്തിയിരുന്നതായി അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തുഷാരയെ ആശുപത്രിയില്‍ കൊണ്ടുപോകാത്തത് മന്ത്രവാദം കാരണമാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. തുഷാരയുടെ കൊലപാതകം ആസൂത്രിതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു.
കഴിഞ്ഞ മാസം 21നാണ് കരുനാഗപ്പള്ളി സ്വദേശിനി തുഷാര കൊല്ലം ജില്ലാ ആശുപത്രിയില്‍ വെച്ച് മരിച്ചത്. പോഷകാഹാരക്കുറവ് മൂലം ന്യൂമോണിയ ബാധിച്ചാണ് തുഷാര മരിച്ചതെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രണ്ട് കുട്ടികളുടെ മാതാവായ 27 കാരിയായ തുഷാര മരിക്കുമ്പോള്‍ 20 കിലോയില്‍ താഴെ മാത്രമായിരുന്നു തൂക്കം. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും പൊലീസിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon