കോഴിക്കോട്: കോൺഗ്രസ് നേതാവും കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥിയുമായ എം.കെ. രാഘവനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി. ഡിവൈഎഫ്ഐ നേതാവും കോഴിക്കോട് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയുമായ പി.എ. മുഹമ്മദ് റിയാസാണ് പരാതി നൽകിയത്. ഒളിക്യാമറയിൽ വെളിപ്പെടുത്തിയ പശ്ചാത്തലത്തിൽ രാഘവന്‍റെ പണമിടപാടുകളെ കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം.
.
തെരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നതായും അതിനെ കുറിച്ചും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ടിവി 9 ചാനൽ സ്റ്റിങ് ഓപ്പറേഷനിലൂടെ രാഘവനുമായി ബന്ധപ്പെട്ട വിവാദപരാമർശങ്ങൾ പുറത്തുവിട്ടത്. സിപിഎമ്മാണ് സംഭവത്തിന് പിന്നിലെന്ന് ആരോപിച്ച് രാഘവനും ഡിസിസിയും രംഗത്ത് വന്നിരുന്നു. ഇന്നലെ സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറി ആരോപണത്തിന്‍റെ ഒരു തെളിവെങ്കിലും ഹാജരാക്കാൻ വെല്ലുവിളിച്ചിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon