സിപിഎമ്മിനെ വിമര്‍ശിക്കുന്നില്ലെങ്കില്‍ വയനാട്ടില്‍ പിന്നെ ആരാണ് എതിരാളി എന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി.മുരളിധരന്‍ റാവു. ബിജെപി ജനാധിപത്യ സംരക്ഷണത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. സിപിഎം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ്. സിപിഎം എവിടെയുണ്ടോ അവിടെ അക്രമവും ഉണ്ട്. ഭാരതത്തിലെ ഏറ്റവും വലിയ ഏറ്റവും ശക്തമായ സഖ്യം എന്‍ഡിഎ ആണ്. സിപിഎമ്മും കോണ്‍ഗ്രസും ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
കമ്യൂണിസ്റ്റുകാരെ പുറത്താക്കണമെങ്കില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തിട്ട് കാര്യമില്ല. കോണ്‍ഗ്രസിനെ പുറത്താക്കണമെങ്കില്‍ സിപിഎമ്മിന് വോട്ട് ചെയ്തിട്ട് കാര്യമില്ല. ബിജെപിയാണ് ഏക ബദല്‍. പ്രതിപക്ഷ മഹാസഖ്യം തകര്‍ന്നു കഴിഞ്ഞു. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി തൃശൂരില്‍ എന്‍ഡിഎയുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധര്‍ റാവു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon