കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ ഐടി മന്ത്രാലയത്തില്‍ അഞ്ജാതരുടെ ആക്രമണം. മൂന്നു ഭീകരരാണ് ആക്രമണം നടത്തിയതെന്നും ഒരാള്‍ മന്ത്രാലയത്തിനുള്ളില്‍ പ്രവേശിച്ചതായി സംശയിക്കുന്നതായും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച രാവിലെ 11.30നാണ് സംഭവമുണ്ടായത്. നാല് പേരാണ് അക്രമത്തിനു പിന്നിലെന്നാണ് സൂചന. ഇവരെ അഫ്ഗാന് സുരക്ഷാ സേന നേരിടുന്നതിനിടെ പരസ്പരം വെടിവയ്പ്പുണ്ടായി. വെടിവയ്പിനെ തുടര്‍ന്ന് നൂറിലധികം പേരെ മന്ത്രാലയത്തില്‍നിന്നും ഒഴിപ്പിച്ചു. മേഖല ഇപ്പോള്‍ സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്.
അതേസമയം, ആക്രമണത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല.
This post have 0 komentar
EmoticonEmoticon