ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രവചിക്കുന്ന പരിപാടികളും റിപ്പോര്‍ട്ടുകളും സംപ്രേക്ഷണംചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്യന്നതില്‍നിന്ന് മാധ്യമങ്ങളെ തടഞ്ഞുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.ജ്യോതിഷികള്‍, പ്രവചനക്കാര്‍, രാഷ്ട്രീയ വിദഗ്ധര്‍ തുടങ്ങിയവരുടേത് ഏതെങ്കിലും വിധത്തിലുള്ള പ്രവചനങ്ങള്‍ നടത്തുന്നത് പൂര്‍ണാധികാരം നിരോധിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം വന്നിരിക്കുന്നത്.
ഏപ്രില്‍ 11 ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിച്ചത്.
ഏപ്രില്‍ 11ന് രാവിലെ ഏഴു മണി മുതല്‍ മെയ് 19 വൈകുന്നേരം 6.30 വരെയാണ് ഈ നിരോധനം.ജ്യോതിഷികള്‍, പ്രവചനങ്ങള്‍ നടത്തുന്നവര്‍, രാഷ്ട്രീയ വിശകലനങ്ങള്‍ നടത്തുന്നവര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രവചനങ്ങള്‍ പാടില്ലെന്നാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എല്ലാ ഘട്ടങ്ങളിലെയും വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിനു മുന്‍പ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടുന്നതും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രവചിക്കുന്ന പരിപാടികളും റിപ്പോര്‍ട്ടുകളും സംപ്രേക്ഷണംചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്യന്നതില്‍നിന്ന് മാധ്യമങ്ങളെ തടഞ്ഞുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം പുറപ്പെടുവിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon