ന്യൂയോർക്ക് ∙ ഹോർമുസ് കടലിടുക്കിനു സമീപം മേയ് 12നു 4 എണ്ണ ടാങ്കറുകൾക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നിൽ ഇറാൻ ആണെന്ന് പറയാതെ പറഞ്ഞ് ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ യുഎഇ. ആക്രമണം വിദഗ്ധവും ആസൂത്രിതവുമായിരുന്നുവെന്നും ഒരു രാജ്യത്തിനു വേണ്ടിയാണ് അതു ചെയ്തതെന്നുമാണ് ആരോപണം. നോർവേ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് രക്ഷാസമിതിയിൽ യുഎഇ പ്രാഥമികാന്വേഷണ രേഖകൾ സമർപ്പിച്ചത്.
എണ്ണക്കപ്പലുകളെ മുക്കാതെ കേടുവരുത്താൻ മാത്രം കൃത്യതയുള്ള സ്ഫോടകവസ്തുക്കൾ കപ്പലിനടിയിൽ സ്ഥാപിച്ചാണ് ആക്രമണം നടത്തിയത്. സ്പീഡ് ബോട്ടുകളും പരിശീലനം ലഭിച്ച മുങ്ങൽ വിദഗ്ധരും ഇതിനാവശ്യമാണ്– റിപ്പോർട്ടിൽ പറയുന്നു. മേയ് 12 നു ഫുജൈറ തുറമുഖത്തു നിന്ന് 10 കിലോമീറ്റർ അകലെ ഒമാൻ ഉൾക്കടലിലാണ് 2 സൗദി ടാങ്കറുകളും യുഎഇ, നോർവേ എന്നീ രാജ്യങ്ങളുടെ ഓരോ ടാങ്കറുകളും ആക്രമിക്കപ്പെട്ടത്. സംഭവത്തിനു പിന്നിൽ ഇറാനാണെന്നാണ് അന്നുതന്നെ യുഎസ് കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഇറാൻ നിഷേധിച്ചു.
This post have 0 komentar
EmoticonEmoticon