ads

banner

Saturday, 8 June 2019

author photo

 കൽപറ്റ ∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് വയനാട്ടിൽ കനത്ത പൊലീസ് സുരക്ഷ. മാവോയിസ്റ്റ് സാന്നിധ്യം കൂടി കണക്കിലെടുത്താണ് ജില്ലയിൽ പ്രത്യേക സുരക്ഷാസംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത് 
                    മലപ്പുറം ജില്ലയിലെ നിയോജകമണ്ഡലങ്ങളിലെ പര്യടനത്തിനു ശേഷം ഇന്നലെ രാത്രി വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി ഇന്നും കൽപറ്റ റെസ്റ്റ് ഹൗസിലാണു താമസം. റെസ്റ്റ് ഹൗസ്, കലക്ടറേറ്റ് പരിസരം, കൽപറ്റ നഗരം എന്നിവിടങ്ങൾ ഇന്നലെ പുലർച്ചെ മുതൽ പൊലീസ് വലയത്തിലാണ്. മറ്റു ജില്ലകളിൽനിന്ന് ഉൾപ്പെടെയുള്ള 4 പൊലീസ് സൂപ്രണ്ടുമാർക്കും 12 ഡിവൈഎസ്പിമാർക്കുമാണു മേൽനോട്ടം. രാഹുൽ സ്വീകരണമേറ്റുവാങ്ങുന്ന കൽപറ്റ, കമ്പളക്കാട്, പനമരം, മാനന്തവാടി, പുൽപള്ളി, ബത്തേരി എന്നിവിടങ്ങളിലായി 40 സിഐമാരും 100 എസ്ഐമാരുമടക്കം 1020 സേനാംഗങ്ങൾ സുരക്ഷാ ചുമതലയിലുണ്ട്. 
    രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം വയനാട് ചുരത്തിലെ വനമേഖലയിലൂടെ വരുന്നതിൽ സുരക്ഷാപ്രശ്നമുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നെങ്കിലും റോ‍ഡ് മാർഗം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. രാഹുലിന്റെ വാഹനവ്യൂഹം കടന്നുപോയപ്പോൾ വയനാട് ചുരത്തിൽ വലിയ വാഹനങ്ങൾക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. ഇന്നു വൈകിട്ട് രാഹുൽ കരിപ്പൂർ വിമാനത്താവളത്തിലേക്കു തിരികെപ്പോകുന്നതും വയനാട് ചുരം വഴിയായിരിക്കുമെന്ന് ഡിസിസി നേതൃത്വം അറിയിച്ചു. രാഹുൽ പര്യടനം നടത്തുന്ന സ്ഥലങ്ങളിലും വയനാട് കലക്ടറേറ്റിലും സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് (എസ്പിജി) അംഗങ്ങൾ പരിശോധന നടത്തി. 
                  ഇടമുറിയാതെ പെയ്ത വോട്ടു മഴയ്ക്ക് ഇടറിയ വാക്കുകളോടെ രാഹുലിന്റെ നന്ദി. ചരിത്രഭൂരിപക്ഷം നൽകി വിജയിപ്പിച്ച മലയോരത്തിന്റെ സ്നേഹത്തിന് വികാരഭരിതനായാണ് രാഹുൽഗാന്ധി നന്ദി പറഞ്ഞത്. വയനാടിന്റെ മകനായി എന്നും കൂടെയുണ്ടാകുമെന്നും പാർലമെന്റിൽ കേരളത്തിന്റെ ശബ്ദമാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനും ഞങ്ങൾക്കും നിങ്ങളെ വേണമെന്ന് ഇംഗ്ലിഷിൽ എഴുതിയ നൂറുകണക്കിനു ബാനറുകൾ രാഹുലിനുള്ള മറുവാക്കായി.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement