കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കള്ളവോട്ട് നടന്ന സഹാചര്യത്തില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. സുധാകരന്. കള്ളവോട്ട് കേസുകള്‍ വൈകുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതെന്നും സുധാകരന് പറഞ്ഞു.
സിപിഎം ജനഹിതം അട്ടിമറിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയാണ് സ്വീകരിക്കുന്നതെന്ന് സുധാകരന് നേരത്തെ ആരോപിച്ചിരുന്നു. ആണത്തത്തോടെ കള്ളവോട്ടില്ലാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സിപിഎം തയാറായാല്‍ കണ്ണൂരിലെ 11 നിയോജകമണ്ഡലങ്ങളില്‍ രണ്ടിലേറെ സീറ്റുകളില്‍ അവര്‍ക്ക് വിജയിക്കാന്‍ സാധിക്കില്ലെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon