തിരുവനന്തപുരം: കള്ളവോട്ട് നടന്നതും പോളിംഗ് തൊണ്ണൂറ് ശതമാനത്തില്‍ കൂടുതല്‍ രേഖപ്പെടുത്തിയ സ്ഥലങ്ങളിലും റീപോളിംഗ് നടത്തണമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ചില ബൂത്തുകളില്‍ പോളിംഗ് 90 ശതമാനം കടന്നത് കള്ളവോട്ട് നടന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടേയും വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുടേയും സ്വന്തം പഞ്ചായത്തിലേയും പോളീംഗ് ബൂത്തുകളിലേയും മുഴുവന്‍ സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കണമെന്നും ഇവിടങ്ങളില്‍ ക്രമാധീതമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് തീര്‍ച്ചയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. കള്ളവോട്ട് ചെയ്തിട്ടില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ധൈര്യമുണ്ടോ. ജനാധിപത്യത്തോട് അല്‍പ്പമെങ്കിലും കൂറുണ്ടെങ്കില്‍ മൗനം വെടിഞ്ഞ് ഇരുവരും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു
തെരഞ്ഞെടുപ്പടുക്കുമ്ബോള്‍ ഇത്തരത്തില്‍ കള്ളവോട്ട് രേഖപ്പെടുത്തുന്നതിന് പരിശീലനം ലഭിച്ച സി.പി.എമ്മിന്റെ സംഘങ്ങള്‍ സജീവമാണ്. കള്ളവോട്ട് ചെയ്യുന്നത് സി പി എമ്മിന് ആചാരവും അനുഷ്ഠാനവും പോലയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പിലും സി പി എം മസില്‍പവര്‍ ഉപയോഗിച്ച് കള്ളവോട്ട് ചെയ്യുന്നത് തനിക്ക് നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്നും പരാതിപ്പെട്ടാല്‍ പോലും ഉദ്യോഗസ്ഥര്‍ ഇത് അവഗണിക്കാറാണെന്നും അദ്ധേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കുന്ന ഒരുകൂട്ടം ഉദ്യോഗസ്ഥര്‍ കള്ളവോട്ട് ചെയ്യുന്നതിന് സി പി എമ്മിനെ സഹായിക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണെന്നും ബി എല്‍ ഒ തലം മുതല്‍ സി പി എമ്മിന് കള്ളവോട്ട് ചെയ്യാന്‍ സാഹചര്യം ഒരുക്കുന്നുവെന്നും മരണപ്പെട്ടവരുടെ പേരുകള്‍ പോലും വോട്ടര്‍പ്പട്ടികയില്‍ ഇടംപിടിക്കുന്നത് അതിനാലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോൺഗ്രസ് ദേശീയ നേതൃത്വവും വിഷയത്തിലിടപെട്ടു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഭാഗത്തു നിന്ന് ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‍വി, ഇല്ലെങ്കിൽ നിയമനടപടികളിലേക്ക് നീങ്ങുമെന്നും പ്രതികരിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon