ബെംഗളൂരു: കര്‍ണ്ണാടകയില്‍ ശക്തമായ രാഷ്ട്രീയ നാടകങ്ങള്‍ക്ക് കളമൊരുങ്ങുന്നു. രാഷ്ട്രീയം തിരിച്ചു പിടിക്കാനുള്ള എല്ലാ കരുനീക്കങ്ങളും ബിജെപി നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ബിജെപിയിലേക്കു വന്നു എന്നാണു സൂചനകള്‍. ഇവര്‍ ഉടനെ തന്നെ മുംബൈയിലെ ഹോട്ടലിലേക്ക് എത്തിയേക്കും. മുംബൈയിലെ ഒരു ഹോട്ടലിലെ ആറാം നിലയിലാണ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ ഹോട്ടലിലുള്ള എംഎല്‍എ മാരുമായി ബിജെപി നേതാക്കള്‍ വഴി യെദ്യൂരപ്പ ആശയവിനിമയം നടത്തി. എംഎല്‍എമാര്‍ പുറത്ത് പോകാതിരിക്കാന്‍ ശ്രദ്ധ നല്‍കണം എന്ന് ബിജെപി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എയായ പ്രതാപ് ഗൗഢ പാട്ടീല്‍ ആണ് ഇന്ന് പുലര്‍ച്ചയോടെ മുംബൈയിലെ ഹോട്ടലില്‍ എത്തിച്ചേര്‍ന്നത്. നിലവില്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരാണ് മുംബൈയില്‍ ഉള്ളതെന്നാണ് വിവരം. ഇവരെ തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടരുന്നുണ്ട്. ആഭ്യന്തര മന്ത്രി എംബി പാട്ടില്‍ ഇവരുമായി മുംബൈയില്‍ എത്തി കൂടിക്കാഴ്ച നടത്തും. 13 എം എല്‍ എമാരെയെങ്കിലും രാജിവെപ്പിച്ചാല്‍ മാത്രമേ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ വഴിതെളിയൂ.
അതേ സമയം കര്‍ണ്ണാടകത്തിലുള്ള കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എ മാരെ മുഴുവനായും ബിദഡിയിലെ റിസോര്‍ച്ചിലേക്കു മാറ്റാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. അതിനായി എല്ലാ എംഎല്‍എ മാരോടും ബെംഗളൂരുവില്‍ എത്തിച്ചേരാന്‍ നിര്‍ദ്ദേശിച്ചു. ഇവരെ നിരീക്ഷിക്കാന്‍ മൂന്ന് മന്ത്രിമാരെയും നിയോഗിച്ചിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon