ഭോപാല്‍: സമയം 11 മണിയോടടുക്കുമ്പോള്‍ മധ്യപ്രദേശില്‍ നടക്കുന്നത് ശക്തമായ പോരാട്ടം. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ബിജെപിയും കോണ്‍ഗ്രസും നൂറിലധികംസീറ്റുകളിലാണ് ലീഡു ചെയ്യുന്നത്.മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷത്തിനാവശ്യം 116 സീററുകളാണ്. അത് ആരു നേടുമെന്നേ ഇനി അറിയേണ്ടതുള്ളു.
മധ്യപ്രദേശിലെ ജനവിധി അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനെ സംബന്ധിച്ച് ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണ്ണായകമാണ്.
2013 ല്‍ ബിജെപി 165, കോണ്‍ഗ്രസ് 58, ബിഎസ്പി 4 എന്നിങ്ങനെയായിരുന്നു സീറ്റുനില. ബിജെപി അധികാരം നിലനിര്‍ത്തുമോ അല്ലെങ്കില്‍ കോണ്‍ഗ്രസ് അധികാരം നേടുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം.
This post have 0 komentar
EmoticonEmoticon