നാഗ്പൂര്‍: എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ ഒരിക്കലും അന്തിമവിധിയെന്നു പറയാന്‍ സാധിക്കില്ലെന്നും അവ കേവലം ഫലസൂചനകള്‍ മാത്രമാണ് നല്‍കുന്നതെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. എന്‍ഡിഎ സര്‍ക്കാരിന്‍രെ വികസനപ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന കാണിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'എക്സിറ്റ്പോള്‍ ഒരിക്കലും അന്തിമവിധിയല്ല, അത് ചില സൂചനകളാണ്. അതേസമയം തന്നെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പൊതുവായ ഒരു ചിത്രം അവ പ്രതിഫലിപ്പിക്കുന്നുമുണ്ട്.' നിതിന്‍ ഗഡ്കരി പറഞ്ഞു. പ്രധാനമന്ത്രിയുടെ ജീവിതകഥ പറയുന്ന പിഎം നരേന്ദ്രമോദി സിനിമയുടെ പോസ്റ്റര്‍ പ്രകാശന ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
This post have 0 komentar
EmoticonEmoticon