മുംബൈ: റിസര്‍വ് ബാങ്കിന്റെ ഈ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലെ നയപ്രഖ്യാപനം ഇന്നുച്ചക്ക് നടക്കും. കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മിലുള്ള അധികാരത്തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ഈ നയപ്രഖ്യാപനം. ഇന്ന് ഉച്ചയ്ക്ക് രണ്ടരക്ക് റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ ഊര്‍ജിത് പട്ടേല്‍ നയപ്രഖ്യാപനം നടത്തും.
റിപ്പോ നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന് ആറംഗ ധനനയ സമിതി തീരുമാനിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചന. നാണയപ്പെരുപ്പം താഴുന്നതും രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്നതും പരിഗണിച്ച് പലിശ നിരക്കില്‍ തല്‍ക്കാലം മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്ക് തയ്യാറായേക്കില്ലെന്നാണ് കരുതുന്നത്. മൂന്നു ദിവസം നീണ്ടു നിന്ന റിസര്‍വ് ബാങ്കിന്റെ അവലോകന യോഗത്തിനു ശേഷമാണ് ഇന്നത്തെ നയപ്രഖ്യാപനം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon