ദോഹ: ഈ മാസം ഒന്‍പതിനു റിയാദില്‍ വെച്ചു നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയെ സൗദി ഭരണാധികാരി സല്‍മാന്‍ ക്ഷണിച്ചു.
എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്നും ഖത്തര്‍ പിന്മാറിയതിനു തൊട്ടു പിന്നാലെയാണ് ജിസിസിയില്‍ പങ്കെടുക്കാന്‍ സൗദിയുടെ ക്ഷണം.
1980 ല്‍ രൂപീകരിച്ച ജിസിസിയില്‍ ഖത്തറിനും സൗദി അറേബ്യയ്ക്കും പുറമെ, യുഎഇ, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളാണ് അംഗങ്ങള്‍.
ഖത്തറിനെതിരെ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉരോധമേര്‍പ്പെടുത്തിയിരുന്നു. അതിനു ശേഷം കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ നടന്ന ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി പങ്കെടുത്തിരുന്നു. ഈ വര്‍ഷം ഏതു പ്രതിനിധി സംഘത്തെയാണ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അയക്കുക എന്ന് ഖത്തര്‍ വ്യക്തമാക്കിയിട്ടില്ല.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon