തിരുവനന്തപുരം : ഇന്ധന വിലയില്‍ ഇന്ന് വീണ്ടും കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. പെട്രോളിന് 10 പൈസയും ഡീസലിന് 16 പൈസയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടാകുന്ന ഇടിവും രൂപയുടെ മൂല്യത്തിലുണ്ടായ നേരിയ നേട്ടവുമാണ് രാജ്യത്ത് ഇന്ധന വില കുറയാന്‍ കാരണം.
അതായത്, കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 72.10 പൈസയും, ഡീസലിന് 68.17 രൂപയുമാണ് ഇന്നത്തെ വില കണക്കാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് 73.38 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 69.49 രൂപ. കോഴിക്കോില്‍ യഥാക്രമം, 72.42 രൂപ, 68.50 രൂപ എന്നിങ്ങനെയാണ് വില രേഖപ്പെടുത്തിയിരിക്കുന്നത്.
This post have 0 komentar
EmoticonEmoticon