ലക്നോ: അയോധ്യ കേസ് വെറുതെ വെച്ച് താമസിപ്പിക്കരുതെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ട ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമജന്മഭൂമി വിശ്വാസത്തിന്റെ പ്രശ്നമാണെന്നും വേഗം തീര്‍പ്പാക്കിയില്ലെങ്കില്‍ നീതിപീഠത്തിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമാകുമെന്നും യോഗി പറഞ്ഞു.
സുപ്രീംകോടതിക്ക് കഴിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് വിട്ടു തരിക. 24 മണിക്കൂറിനകം പ്രശ്നം പരിഹരിക്കുന്നത് കാണിച്ചു തരാം എന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നില്ല എന്ന ചോദ്യത്തിന് വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാനാവില്ലെന്നായിരുന്നു മറുപടി.
This post have 0 komentar
EmoticonEmoticon