ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യ വിജയം നേടി രാജസ്ഥാന് റോയല്‍സ്. ബംഗളുരു റോയല്‍ ചലഞ്ചേഴ്സിനെയാണ് രാജസ്ഥാന് റോയല്‍സ് പരാജയപ്പെടുത്തിയത്. ഇതോടെ കളിച്ച നാല് മത്സരവും തോറ്റ് പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയായി കോഹ്ലിയുടെ പട.
മത്സരത്തില്‍ ബംഗളുരു റോയല്‍ ചലഞ്ചേഴ്സിനെ ഏഴു വിക്കറ്റിനാണ് രാജസ്ഥാന് റോയല്‍സ് പരാജയപ്പെടുത്തിയത്. ബംഗളുരു ഉയര്‍ത്തിയ 158 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ഒരു പന്ത് ബാക്കിനില്‍ക്കെ ലക്ഷ്യം കണ്ടു. അര്‍ധസെഞ്ചുറി നേടിയ ജോസ് ബട്ലര്(59) ആണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍.
നാല് ഓവറില്‍ 12 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ശ്രേയസ് ഗോപാലാണ് ബംഗളുരുവിന്റെ നട്ടെല്ലൊടിച്ചത്. വിരാട് കോഹ്ലി, എബി ഡിവില്യേഴ്സ്, ഷിംറണ്‍ ഹെറ്റ്മയര്‍ എന്നിവരുടെ നിര്‍ണായക വിക്കറ്റുകളാണ് ശ്രേയസ് ഗോപാല്‍ പിഴുതത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon