മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ 15 സൈനികർക്ക് വീരമൃത്യു. സുരക്ഷാ ഭടന്‍മാര്‍ സഞ്ചരിച്ച വാഹനം കുഴിബോംബ് സ്ഫോടനത്തിലാണ് തകര്‍ന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്‍റെ ഡ്രൈവറും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഐഇഡി സ്‌ഫോടനമാണ് നടന്നതെന്നാണ് വിവരം.
ഇന്നു രാവിലെ കുര്‍ഖേഡയില്‍ കരാര്‍ കമ്പനിയുടെ 36 വാഹനങ്ങള്‍ മാവോയിസ്റ്റുകള്‍ കത്തിച്ചിരുന്നു. ഇതിന് പിന്നാലെ 12.30 ഓടെയാണ് സുരക്ഷാ സൈനികരെ ലക്ഷ്യമിട്ട് ആക്രമണം നടന്നത്. സൈനികര്‍ സഞ്ചരിരുന്ന വാഹനം ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നു. 16 പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22ന് 40 മാവോയിസ്റ്റുകളെ വധിച്ചതിന്‍റെ വാര്‍ഷികത്തില്‍ പ്രതികാര നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon