തിരുവനന്തപുരം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. ഏഴാംമൂഴിയില്‍ തടത്തരിക്ക് ശിവാനന്ദനാണ് ഭാര്യ നിര്‍മലയെ വെട്ടിക്കൊന്നതിനു ശേഷം ആത്മഹത്യ ചെയ്തത്.കുടുംബപ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.വീടിനു സമീപം പാത്രം കഴുകുന്നതിനിടെയാണ് ശിവാനന്ദന്‍ നിര്‍മലയെ വെട്ടിക്കൊലപ്പെടുത്തിയത്.
ഏഴു വര്‍ഷമായി ശിവാനന്ദന്‍ നിര്‍മലയുമായി പിണങ്ങി കഴിയുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ മറ്റൊരു വിവാഹം കഴിച്ചു. അടുത്തിടെ രണ്ടാംഭാര്യയെ ഉപേക്ഷിച്ച് ഇയാള്‍ നിര്‍മലയുടെ വീടിനു സമീപം താമസം തുടങ്ങി. ഇതിനിടെ വീണ്ടും നിര്‍മലയും ശിവാനന്ദനും വഴക്കിടാറുണ്ടായിരുന്നു.
നിര്‍മലയെ കൊലപ്പെടുത്തിയശേഷം ആസിഡ് കഴിച്ചാണ് ശിവാനന്ദന്‍ ആത്മഹത്യ ചെയ്തത്. ഗുരുതരാവസ്ഥയിലായ ശിവാനന്ദനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
This post have 0 komentar
EmoticonEmoticon