ads

banner

Tuesday, 11 December 2018

author photo

തിരുവനന്തപുരം: തലസ്ഥാനത്ത് ബി.ജെ.പി ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ബി.ജെ.പി-യുവമോര്‍ച്ചാ സംഘടനകള്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ജില്ലയില്‍ ചൊവ്വാഴ്ച നടക്കാനിരുന്ന പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളും സ്‌കൂളുകളിലെ അര്‍ദ്ധവാര്‍ഷിക പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. രാവിലെ നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസ് ഹര്‍ത്താലനുകൂലികള്‍ തടഞ്ഞതല്ലാതെ മറ്റൊരു അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ശബരിമലയിലും സന്നിധാനത്തും നിലനില്‍ക്കുന്ന നിരോധനാജ്ഞ പിനന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തിയത്. സമരം തുടങ്ങി എട്ട് ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് സംഘര്‍ഷത്തിന് വഴിമാറിയതോടെ പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു. എന്നാല്‍, ഇതേ തുടര്‍ന്ന്് പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ ഒരു പ്രവര്‍ത്തകയ്ക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement