ads

banner

Tuesday, 11 December 2018

author photo

ന്യുഡൽഹി:മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി നേരിട്ടത് കനത്ത തിരിച്ചടിയാണ്. ഇതിൽ ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടാണ് ബിജെപി അടക്കിഭരിച്ചത്. ഇന്ത്യയുടെ ഹൃദയഭൂമി ബിജെപിയിൽ നിന്ന് പിടിച്ചെടുക്കുകയാണ് കോൺഗ്രസ്. 15 വര്‍ഷം നീണ്ട മധ്യപ്രദേശിലെ ഭരണം നിലനിര്‍ത്താന്‍ ഇറങ്ങിയ ബിജെപിയും അറുതി കുറിക്കാന്‍ പോരിനിറങ്ങിയ കോണ്‍ഗ്രസും തമ്മിലുള്ള പോരില്‍ രാഹുല്‍ ഗാന്ധിയും സംഘവും മുന്നില്‍. ഫോട്ടോഫിനിഷിലേക്ക് നീങ്ങിയ കനത്ത മത്സരം നടന്ന മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷത്തിനടുത്ത് വരെ കോണ്‍ഗ്രസ് എത്തിക്കഴിഞ്ഞു.

ഇത് മോദിയുടെ വീഴ്ച!

2013-ൽ അഞ്ച് വർഷങ്ങൾക്ക് മുമ്പേ ഒരു ഡിസംബർ എട്ടിനാണ് രാജസ്ഥാൻ കൂടി പിടിച്ചടക്കി ബിജെപി വൻമുന്നേറ്റം തുടങ്ങിയത്. പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നരേന്ദ്രമോദി തന്നെ എന്ന് ഊട്ടിയുറപ്പിച്ച ഫലമായിരുന്നു അത്. ഏറ്റവും സജീവമായി പ്രധാനമന്ത്രി സ്ഥാനാർഥിയായി പറഞ്ഞുകേട്ട ശിവ്‍രാജ് സിംഗ് ചൗഹാനെ മധ്യപ്രദേശ് മുഖ്യമന്ത്രിയായി വീണ്ടും ഒതുക്കി മോദി ബിജെപിയുടെ കടിഞ്ഞാൺ ഏറ്റെടുത്തു.

അഞ്ച് വർഷങ്ങൾക്കിപ്പുറം മോദിയുടെ വീഴ്ച കാണാം. അന്നത്തെ പ്രതാപശാലിയായ മോദിയല്ല ഇന്ന്. ഇന്ത്യയുടെ ഹൃദയം ബിജെപിയ്ക്ക്
നഷ്ടമായിരിക്കുന്നു.

സെമിഫൈനലിൽ ജയിച്ചത് കോൺഗ്രസ്

ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചുവരവ് ലോക്സഭാ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ സമീപിക്കാൻ കോൺഗ്രസിന് നൽകുന്ന ഊർജ്ജം ചെറുതൊന്നുമല്ല. ദേശീയ രാഷ്ട്രീയത്തിൽ ഈ തെരഞ്ഞെടുപ്പ് ഫലത്തിന് അതീവ പ്രാധാന്യമുണ്ട്. നിയസഭാ തെരഞ്ഞെടുപ്പുകളിലെ ട്രെൻഡ് ലോക്സഭയിലും തുടരുന്നതാണ് രാജസ്ഥാന്‍റേയും മധ്യപ്രദേശിന്‍റേയും ഛത്തീസ്ഗഡിന്‍റേയും ചരിത്രം. ഈ മൂന്ന് സംസ്ഥാനങ്ങളിൽ മാത്രം 65 ലോക്സഭാ സീറ്റുകളുണ്ട്. 2014-ലെ പൊതുതെരഞ്ഞെടുപ്പിൽ ഇതിൽ 62 സീറ്റുകളും വിജയിച്ചത് ബിജെപിയാണ്. അന്നത്തെ മേധാവിത്വം ഇക്കുറി ബിജെപി ആവർത്തിക്കില്ലെന്ന കാര്യത്തിൽ സംശയമില്ല.

എന്തുകൊണ്ടും സമീപകാല ഇന്ത്യൻ ചരിത്രത്തിലെ സവിശേഷമായൊരു രാഷ്ട്രീയ സ്ഥിതിവിശേഷത്തിന്‍റെ കാലത്താണ് രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. സെമിഫൈനൽ കഴിഞ്ഞിരിക്കുന്നു.

രണ്ട് സംഘങ്ങളും ലീ‍ഡ് നിലയില്‍ നൂറ് എന്ന മാന്ത്രിക സംഖ്യ പിന്നിട്ടു കഴിഞ്ഞു. എന്നാല്‍, പ്രതീക്ഷകളെ തകിടം മറിച്ച് ബിഎസ്പി ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. ഇതോടെ കോണ്‍ഗ്രസിന് ബിജെപി വിരുദ്ധ സഖ്യമുണ്ടാക്കി ഭരണം നേടാനുള്ള സാധ്യതകളും തെളിഞ്ഞിട്ടുണ്ട്.

2019 ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ എല്ലാ സ്വഭാവവുമുള്ള തെരഞ്ഞെടുപ്പാകും മധ്യപ്രദേശിൽ എന്നാണ് കണക്കാക്കപ്പെടുന്നത്. തൊഴിലില്ലായ്മയും കാർഷികപ്രശ്നങ്ങളും ബിജെപിയെ പ്രതിരോധത്തിലാക്കിയപ്പോൾ സഖ്യമുണ്ടാക്കാൻ പാടുപെട്ട കോൺഗ്രസിനെയാണ് നമ്മൾ മറുപുറത്ത് കണ്ടത്.

മധ്യപ്രദേശിലും നാലാം വട്ടം മുഖ്യമന്ത്രിയാകാൻ ഒരുങ്ങി മത്സരത്തിനിറങ്ങിയ ശിവ്‍രാജ് സിംഗിന് തിരിച്ചടി നേരിട്ടുന്നുവെന്ന് തന്നെയാണ് ലീഡ് നിലകള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിസ്ഥാനാർഥിയെ നേരത്തേ പ്രഖ്യാപിച്ചില്ലെങ്കിലും ജ്യോതിരാദിത്യസിന്ധ്യയാകും മുഖ്യമന്ത്രിയെന്ന് പറയാതെ പറഞ്ഞ് മുന്നോക്ക സ്ഥാനാർഥികളുടെ വോട്ട് വാങ്ങാൻ കോൺഗ്രസ് ശ്രമിച്ചു.

അതേസമയം, ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് തരംഗമാണ്. രാജസ്ഥാനിലും ആദ്യം മുതല്‍ കോണ്‍ഗ്രസിന്‍റെ ആധിപത്യമാണുള്ളത്. രാജസ്ഥാനില്‍ വന്‍ മുന്നേറ്റമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഒരിക്കല്‍ പോലും ബിജെപിയെ മുന്നില്‍ കയറാന്‍ അനുവദിക്കാതെ ലീഡ് നേടിയാണ് കോണ്‍ഗ്രസ് മുന്നേറുന്നത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement