മുംബൈ: ഉര്‍ജിത് പട്ടേലിന്റെ രാജിയെത്തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്ക് താല്‍കാലികമായി എന്‍ എസ് വിശ്വനാഥന്‍ ചുമതലയേല്‍ക്കും. 2016ല്‍ ആര്‍ബിഐയുടെ ഡെപ്യൂട്ടി ഗവര്‍ണറായി സേവനം അനുഷ്ടിച്ചിട്ടുള്ള വിശ്വനാഥന്‍ സെന്‍ട്രല്‍ ബാങ്കിലെ മുതിര്‍ന്ന ഡെപ്യൂട്ടി ഗവര്‍ണറാണ്.
വെള്ളിയാഴ്ച ആര്‍ബിഐ ഭരണ സമിതിയോഗം ചേരാനിരിക്കെയായിരുന്നു ഉര്‍ജിത് പട്ടേലിന്റെ അപ്രതീക്ഷിത രാജി. ആര്‍ബിഐ യെ സംബന്ധിച്ചിടത്തോളം ഈ യോഗം വളരെ നിര്‍ണ്ണായകമാണ് അതുകൊണ്ടു തന്നെ ചുമതലയേറ്റാല്‍ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ആര്‍ബിഐ യോഗത്തില്‍ വിശ്വനാഥന്‍ പങ്കെടുക്കും.
കേന്ദ്രസര്‍ക്കാരുമായുള്ള ഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് ഉര്‍ജിത് പട്ടേലിന്റെ പെട്ടെന്നുള്ള രാജിയെന്നാണ് കരുതുന്നത്. ആര്‍ബിഐയുടെ സ്വയംഭരണാവകാശത്തിസല്‍ കേന്ദ്രസര്‍ക്കാര്‍ കൈകടത്തുന്നതിനെ ഉര്‍ജിത് പട്ടേല്‍ വിമര്‍ശിച്ചിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon