റായ്പൂര്‍: തുടര്‍ച്ചയായി നാലാംവട്ടവും അധികാരത്തിലേറാമെന്ന ബിജെപിയുടെ മോഹങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് ചത്തീസ്ഗഡില്‍ കോണ്‍ഗ്രസിനു മുന്നേറ്റം. കേവലഭൂരിപക്ഷത്തിനാവശ്യമായ സീറ്റുകള്‍ കോണ്‍ഗ്രസ് നേടിക്കഴിഞ്ഞു. ആകെ 90 സീറ്റുകളാണ് ചത്തീസ്ഗഡിലുള്ളത്. ഇവിടെ 50 സീറ്റുകള്‍ക്കു മുകളിലായാണ് കോണ്‍ഗ്രസ് ലീഡു ചെയ്യുന്നത്. 24 സീറ്റുകളിലേ ബിജെപിക്കു ലീഡു ചെയ്യാന്‍ സാധിച്ചിട്ടുള്ളു.
2003 മുതല്‍ ബിജെപിയുടെ ആധിപത്യമാണ് ചത്തീസ്ഗഡിലുള്ളത്. 2003 ലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 50 കോണ്‍ഗ്രസിന് 37 എന്നിങ്ങനെയായിരുന്നു സീറ്റുകള്‍. 2008ല്‍ ബിജെപി 50 കോണ്‍ഗ്രസ് 38. പിന്നീട് 2013ല്‍ ബിജെപി 49 ഉം കോണ്‍ഗ്രസ് 39 ഉം സീറ്റികള്‍ വീതം നേടി. ചത്തീസ്ഗഡിലെ ബിജെപിയുടെ ശക്തമായ ഈ ആധിപത്യമാണ് ഇപ്പോള്‍ തകിടം മറിഞ്ഞിരിക്കുന്നത്.
This post have 0 komentar
EmoticonEmoticon