ads

banner

Friday, 19 April 2019

author photo

ബമാകോ: ഒഗൊസാഗു കൂട്ടക്കൊലയെ തുടര്‍ന്ന് മാലി പ്രധാനമന്ത്രി രാജിവച്ചു. ആഫ്രിക്കന്‍ രാജ്യമായ മാലിയുടെ പ്രധാനമന്ത്രിയായ അബ്ദുല്ലയെ ഇദ്രിസ് മെയ്ഗയാണ് രാജിവെച്ചിരിക്കുന്നത്. രാജ്യത്തെ ഞെട്ടിച്ച ഒന്നാണ് ഫുലാനി ഗോത്രവിഭാഗക്കാരുടെ കൂട്ടക്കൊല. ഇത് നടന്ന് നാലു ആഴ്ചകള്‍ക്കു ശേഷമാണ് നിലവില്‍ രാജി. മന്ത്രിസഭ പിരിച്ചുവിടുകയും ചെയ്തു. പ്രസിഡന്റ് ഇബ്രാഹിം ബൂബക്കര്‍ കെയ്റ്റ രാജി സ്വീകരിച്ചു. ഉടന്‍ തന്നെ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുമെന്നും ഭരണ, പ്രതിപക്ഷകക്ഷികളുമായി ആലോചിച്ചശേഷം പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു.

മാത്രമല്ല ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നതായി പ്രധാനമന്ത്രിയുടെ പേര് പരാമര്‍ശിക്കാതെ കഴിഞ്ഞ ദിവസം രാജ്യത്തെ ടെലിവിഷനിലൂടെ അഭിസംബോധന ചെയ്യവേ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് 23നാണ് ഒഗൊസാഗു ഗ്രാമത്തില്‍ ഒരുവിഭാഗം അക്രമികള്‍ ആക്രമണം നടത്തി 160ഓളം പേരെ കൊലപ്പെടുത്തിയത്.അക്രമികളെ നേരിടാന്‍ കഴിയാത്ത സര്‍ക്കാരിനെതിരേ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ആലോചിക്കുന്നതിനിടെയാണ് രാജി. 

കൂട്ടക്കൊലയ്ക്കു പിന്നില്‍ ഒഗൊസാഗുവില്‍ത്തന്നെയുള്ള ദോഗോണ്‍ വിഭാഗക്കാരാണെന്നാണു കരുതുന്നത്. പരമ്പരാഗതമായി ദോഗോണ്‍ വിഭാഗവും ഫുലാനി വിഭാഗവും ശത്രുതയിലാണ് കഴിയുന്നത്. അതേസമയം, കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 കൂട്ടക്കൊലയ്ക്കു പിന്നാലെ മാലിയുടെ മധ്യമേഖലയില്‍ സായുധസംഘം നടത്തിയ ആക്രമണത്തില്‍ 23 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. അല്‍ ഖാഇദയുമായി ബന്ധമുള്ള ഒരു സംഘടന അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ഫുലാനിക്കാര്‍ ധാരാളമുള്ള ഒരു സംഘടനയായിരുന്നു ഇത്. രാജ്യത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രമാണു ശേഷിക്കുന്നത്. മെയ്ഗ റാലി ഫോര്‍ മാലി എന്ന പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനാണ്. കെയ്റ്റയാണ് പാര്‍ട്ടിയുടെ സ്ഥാപകന്‍.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement