പ്രവർത്തനം നിർത്തിയ സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയർവെയ്‌സിന്റെ അഞ്ചു വിമാനങ്ങൾ പാട്ടത്തിനെടുക്കാൻ തയ്യാറാണെന്ന് പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യ. പാട്ടത്തിനെടുത്തിരിക്കുന്ന വിമാനങ്ങൾക്കു പുറമെ, ജെറ്റ് എയർവെയ്‌സിന് 10 ബോയിങ് 777-300 ഇ.ആർ. വിമാനങ്ങളും ഏതാനും എയർബസ് എ 330 വിമാനങ്ങളും സ്വന്തമായുണ്ട്.
ഇതിൽ അഞ്ച് ബോയിങ് 777 വിമാനങ്ങൾ പാട്ടത്തിനെടുത്ത് ലണ്ടൻ, ദുബായ്, സിങ്കപ്പുർ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്താനാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നത്. വിമാനങ്ങൾ എടുക്കാനുള്ള സന്നദ്ധത അറിയിച്ചുകൊണ്ട് എയർ ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അശ്വനി ലൊഹാനി എസ്.ബി.ഐ. ചെയർമാൻ രജ്‌നീഷ് കുമാറിന് കത്തയച്ചു.
കിട്ടാക്കടം ഓഹരിയാക്കി മാറ്റിയതോടെ ജെറ്റ് എയർവെയ്‌സിന്റെ നിയന്ത്രണം എസ്.ബി.ഐ. ഏറ്റെടുത്തിരിക്കുകയാണ്.കിട്ടാക്കടം ഓഹരിയാക്കി മാറ്റിയതോടെ ജെറ്റ് എയർവെയ്‌സിന്റെ നിയന്ത്രണം എസ്.ബി.ഐ. ഏറ്റെടുത്തിരിക്കുകയാണ്.
ഇതുകൂടാതെ ജെറ്റ് എയര്‍വെയിസില്‍ നിന്നും 150 പേരെ ജോലിക്കെടുത്തതായും എയര്‍ ഇന്ത്യ അറിയിച്ചു. 19 അന്താരാഷ്ട്ര റൂട്ടുകളില്‍ ഏപ്രില്‍ 28 ന് ജെറ്റ് എയര്‍വെയിസില്‍ ടിക്കറ്റ് എടുത്തിട്ടുള്ള യാത്രക്കാര്‍ക്ക് പ്രത്യേക നിരക്കില്‍ യാത്രചെയ്യാമെന്ന വാഗ്ദാനവും എയര്‍ ഇന്ത്യ മുന്നോട്ടുവെച്ചു.
ദേശീയ വിമാനക്കമ്പനി എന്ന ഉത്തരവാദിത്തത്തിലാണ് യാത്രക്കാര്‍ക്കായി ജെറ്റ് എയര്‍വെയിസ് നടത്തുന്ന സര്‍വീസുകള്‍ നടത്തുന്നതെന്ന് എയര്‍ ഇന്ത്യ ചെയര്‍മാന്‍ അശ്വനി ലൊഹാനി പറയുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon