യുഎഇ: പണം തട്ടുന്ന സംഘങ്ങള്‍ പുതിയ തന്ത്രങ്ങളുമായി രംഗത്ത്. അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കുക എന്നതാണ് ഇവരുടെ പുതിയ രീതി.നിരവധി പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും തട്ടിപ്പുകാരുടെ സന്ദേശങ്ങള്‍ ലഭിച്ചതോടെ അബുദാബി പൊലീസ് സോഷ്യല്‍ മീഡിയ വഴി മുന്നറിയിപ്പ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.യുഎഇയിലെ ദേശീയ സ്ഥാപനങ്ങളുടെ പ്രതിനിധികളെന്ന വ്യാജേനയാണ് ഫോണ്‍ വിളികള്‍ ലഭിക്കുന്നത്. പ്രാദേശിക തലത്തിലും ദേശീയ-അന്തര്‍ദേശീയ തലത്തിലും നടക്കുന്ന പരിപാടികളുടെ സംഘാടകരെന്ന് പരിചയപ്പെടുത്തിയും ചിലരെ ബന്ധപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി സമ്മാനങ്ങള്‍ ലഭിച്ചുവെന്ന് അറിയിച്ച ശേഷം പണം നല്‍കുന്നതിനായി അക്കൗണ്ട് വിവരങ്ങള്‍ ചോദിക്കുകയാണ് ചെയ്യുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ബോധവാന്മാരായിരിക്കണമെന്ന് അബുദാബി പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആക്ടിങ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അറിയിച്ചു. ഇത്തരം ഫോണ്‍ കോളുകളോ സന്ദേശങ്ങളോ ലഭിക്കുന്നവര്‍ അത് അവഗണിക്കണമെന്നും ഒരു വിവരവും കൈമാറരുതെന്നും അദ്ദേഹം പറഞ്ഞു.
HomeUnlabelledപുതിയ തന്ത്രങ്ങളുമായി പണം തട്ടിപ്പ് സംഘങ്ങള്‍ രംഗത്ത്; മുന്നറിയിപ്പുമായി അബുദാബി പൊലീസ്
This post have 0 komentar
EmoticonEmoticon