ads

banner

Friday, 19 April 2019

author photo

തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണം ഇനി അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. അതായത് പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി ബാക്കിയുള്ള സമയം എന്നത് മൂന്നു നാള്‍ മാത്രമാണ് അവശേഷിക്കുന്നത്. അത് കഴിഞ്ഞാല്‍ ജനം കാത്തിരിക്കുന്ന ജന വിധിയാണ്. കണ്ടറിയണം ആരാവും ഈ രെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയാവുക. രാജ്യം ഭരിക്കുക. അതോടൊപ്പം ഓരോ മണ്ഡലങ്ങളില്‍ നിന്നും ആരൊക്കെ ലോകസഭയിലെത്തും എന്നുളളതെല്ലാം. രാജ്യം കണ്ട ഏറ്റവും പ്രാധാന്യമേറിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്.

 അതുകൊണ്ട് തന്നെ സര്‍വേ ഫലങ്ങള്‍ സത്യമാകുമോ അതോ മറിച്ച് സംഭവിക്കുമോ എന്നെല്ലാം കാത്തിരിക്കണം. ജനം വിധിയെഴുതുന്നത് ആര്‍ക്കൊക്കെ നേരെയാവും. നോട്ട് നിരോധനം, കര്‍ഷകരുടെ കടം, ആത്മഹത്യ, പ്രളയബാധിതാമേഖലാ പ്രദേശങ്ങളില്‍ നിന്നും ഇനിയും കരകയറാത്ത കുറെ ദുരന്തഭൂമികള്‍ക്കൊക്കെ ഈ ചുട്ടു പൊളളുന്ന വേനലിലും അതിനിടയില്‍ തകര്‍ത്ത് പെയ്‌തൊലിക്കുന്ന ഇടിവെട്ടിനും മഴയ്ക്കുമിടയില്‍ നിന്ന് ജനം അവരെ ആര് സംരക്ഷിക്കുമെന്നതിന്റെ വിധിയെഴുത്താണ് നടക്കാന്‍ പോകുന്നത്. 

എന്നാല്‍ ബാക്കി നില്‍ക്കുന്ന നിമിഷങ്ങളില്‍ എല്ലാ സ്ഥാനാര്‍ത്ഥികളും ഏറ്റവും മികച്ച രീതിയില്‍ വോട്ടഭ്യര്‍ത്ഥന നടത്തുകയാണ്. കണ്ണീര്‍ കായലില്‍ കരഞ്ഞ് കരഞ്ഞ് കടലില്‍ എത്തിയ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ നിന്ന് ആരൊക്കെ ലോകസഭയിലെത്തും. ജനങ്ങള്‍ എത്തിക്കും എന്നറിയാന്‍ ഇനി അധികം താമസമില്ല. രാജ്യം പോളിംഗ് ബൂത്തിലേക്ക് കാല്‍ വയ്ക്കുമ്പോഴും അവര്‍ പ്രതീക്ഷീക്ഷിക്കുന്നത് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്ന തങ്ങള്‍ക്ക് ആശ്രയമാകുന്ന ജനപ്രതിനിധിയെയാണ്. ദേശീയ നേതാക്കളേയും താരങ്ങളേയും രംഗത്തിറക്കി കളംപിടിക്കാനുള്ള ശ്രമത്തിലാണ് മൂന്ന് മുന്നണികളും.

ആലപ്പുഴ മുതല്‍ തെക്കോട്ടുള്ള മണ്ഡലങ്ങളില്‍ ആറ്റിങ്ങല്‍ ഒഴികെ എല്ലാം യുഡിഎഫ് സിറ്റിങ് മണ്ഡലങ്ങളാണ്. അഞ്ചുവര്‍ഷത്തിനിപ്പുറം മേഖലയില്‍ പരമ്പരാഗത പോരാട്ടം നടക്കുന്നത് ആലപ്പുഴയില്‍ മാത്രമാണ്. എല്‍ഡിഎഫും യുഡിഎഫും നേര്‍ക്കുനേര്‍ നിന്ന് വികസനവും രാഷ്ട്രീയവും പറഞ്ഞുള്ള മല്‍സരമാണ് ഇവിടെ നടക്കുന്നത്. 

ബിജെപിയും ഇവിടെ ശക്തമായ മത്സരം കാഴ്ച്ചവെയ്ക്കുന്നുണ്ട്. കനത്ത പോരാട്ടം നടക്കുന്ന പത്തനംതിട്ടയെക്കുറിച്ച് മൂന്നുമുന്നണികള്‍ക്കും അത്ര വിശ്വാസം പോര. പരസ്യമായി വിജയം അവകാശപ്പെടുമ്പോഴും അടിയൊഴുക്കുകളുടെ സാധ്യത ആരും തള്ളിക്കളയുന്നില്ല. ആന്റോ ജയിച്ചില്ലെങ്കില്‍ യുഡിഎഫിനും വീണ നിലയുറപ്പിച്ചില്ലെങ്കില്‍ എല്‍ഡിഎഫിനും അതു രാഷ്ട്രീയ പരാജയമാകും. ബിജെപിയുടെ പ്രസ്റ്റീജ് മണ്ഡലമാണ് പത്തനംതിട്ട അതിനാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും സുരേന്ദന്‍ പ്രതീക്ഷിക്കുന്നില്ല.

കൊല്ലത്ത് നിയമസഭാ തെരഞ്ഞെടുപ്പ് എന്‍ കെ പ്രമചന്ദ്രനും ആര്‍എസ്പിക്കും ഇത് രാഷ്ട്രീയ നിലനില്‍പിന്റെ കൂടി പോരാട്ടവുമാണ്. കൊല്ലത്ത് മല്‍സരിക്കുന്നത് ബാലഗോപാല്‍ ആണെങ്കിലും ജയം ഏറ്റവും ആവശ്യം മുഖ്യമന്ത്രി പിണറായി വിജയനാണ്. അതുകൊണ്ടു തന്നെ കൊല്ലത്ത് തോല്‍ക്കുന്നത് മുഖ്യമന്ത്രി ആയിരിക്കും എന്നാവര്‍വത്തിക്കുകയാണ് പ്രേമചന്ദ്രന്‍. അതേസമയം എറണാകുളത്തും കടുത്ത വാശിയിലാണ് പ്രചരണവും മത്സരവും നടക്കുന്നത്. മുന്നണികളെല്ലാം പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ആരുടെ കൈയ്യിലാവും എറണാകുളം എത്തുക. എന്നാല്‍ വടക്കന്‍ കേരളത്തിലും കടുത്ത മത്സരമാണ് നടക്കുന്നത്.രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ്.

ഏപ്രില്‍ 23നാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. വാശിയേറിയ മത്സരത്തില്‍ ഇപ്പോള്‍ എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പരസ്പരം ചെളിവാരിയെറിഞ്ഞ് ഓരോരുത്തര്‍ക്കും മുന്നില്‍ ഓരോ ഓരോ വാഗ്ദാനങ്ങള്‍ നല്‍കി പ്രചരണം കൊഴുപ്പിക്കുകയാണ്. ഇവിടെ ശ്രദ്ധിക്കേണ്ടത് ജനം ആണ്. മൂന്നു നാളിന് ശേഷം രാജ്യം പോളിംഗ് ബൂത്തില്‍ കയറുമ്പോള്‍ വരെ കാണുന്നവരെല്ലാം എല്ലാം കഴിഞ്ഞ് ആധിപത്യം സ്ഥാപിച്ച് കഴിയുമ്പോഴും വാഗ്ദാനങ്ങള്‍ പലതും തെറ്റാതിരുന്നാള്‍ ഭാഗ്യമെന്നാണ് നിലവില്‍ ഞങ്ങള്‍ നടത്തിയ ജനങ്ങളുടെ പ്രതികണത്തില്‍ വ്യക്തമാക്കുന്നത്. 


 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement