കണ്ണൂര്‍: മദ്യപിച്ചെത്തി കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പിതാവ് പിടിയിലായി. അഴീക്കോട്ട് നീര്‍ക്കടവ് സ്വദേശി രാജേഷിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എട്ട് വയസുകാരിയായ മകളെ എടുത്ത് നിലത്തെറിയുകയും 12 വയസുള്ള മകന്റെ കൈപിടിച്ചു ഓടിക്കുകയും ചെയ്തതിനാലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരെ വധശ്രമം, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവയാണ് ചുമത്തിയിരിക്കുന്നത്. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതി രാജേഷിനെ റിമാന്റ് ചെയ്തു. കേസില്‍ കുട്ടികളുടെ അമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon