മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സിലെത്തിച്ച നവജാത ശിശുവിനെ ' ന്യൂനപക്ഷ ജിഹാദിയുടെ വിത്ത്' എന്നുപറഞ്ഞ് അധിക്ഷേപിച്ച ഹിന്ദു രാഷ്ട്ര സേവകൻ ബിനില്‍ സോമസുന്ദരത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് വിഷം ചീറ്റുന്ന ഫേസ്ബുക് പോസ്റ്റിനെതിരെ പരാതി നല്‍കിയത്. കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചതായി അദ്ദേഹം അറിയിച്ചു. ഫേസ്ബുക് വഴിയാണ് ശ്രീജിത്ത് പെരുമന ഇക്കാര്യം അറിയിച്ചത്.
'കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി 'സാനിയ-മിത്താഹ്' ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ (ജിഹാദിയുടെ) വിത്താണ്' ഇങ്ങനെയായിരുന്നു ബിനില്‍ സോമസുന്ദരം ഫേസ്ബുക്കില്‍ കുറിച്ചത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon